ഡോ. റെനി സെബാസ്റ്റ്യന്‍റെ നിയമനം; പരാതി പരിശോധിക്കുമെന്ന്​ മന്ത്രി ബിന്ദു

തി​രു​വ​ന​ന്ത​പു​രം: ഡോ. ​റെ​നി സെ​ബാ​സ്റ്റ്യ​നെ ​ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ സി​ൻ​ഡി​ക്ക​റ്റ്​ അം​ഗ​മാ​യി നി​യ​മി​ച്ച​തി​ലെ പ​രാ​തി പ​രി​ശോ​ധി​ക്കു​മെ​ന്ന്​ മ​ന്ത്രി ആ​ർ. ബി​ന്ദു. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ​ക്ക്​​ മാ​സ​പ്പ​ടി ന​ൽ​കി​യ​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സ്ഥാ​പ​ന​മാ​യ സാ​ൻ​റ​മോ​ണി​ക്ക​യു​ടെ ഡ​യ​റ​ക്ട​റാ​ണി​വ​ർ.

വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ എ​ന്ന നി​ല​യി​ലാ​ണ്​ ഡോ. ​റെ​നി സെ​ബാ​സ്റ്റ്യ​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നും നി​യ​മ​നം സം​ബ​ന്ധി​ച്ച്​ മ​റ്റെ​ന്തെ​ങ്കി​ലും ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷി​ക്കു​മെ​ന്നു​മാ​ണ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​ന്ത്രി ബി​ന്ദു മ​റു​പ​ടി ന​ൽ​കി​യ​ത്.

സി​ൻ​ഡി​ക്കേ​റ്റി​ലെ ര​ണ്ട്​ ഒ​ഴി​വു​ക​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു നി​യ​മ​നം. എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കെ. ​അ​നു​ശ്രീ​യെ​യും ഡോ. ​റെ​നി സെ​ബാ​സ്റ്റ്യ​നെ​യു​മാ​ണ് ​നി​യ​മി​ച്ച​ത്. വി​ദേ​ശ പ​ഠ​ന​ത്തി​നു​ള്ള ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​മാ​ണ്​ സാ​ൻ​റ​മോ​ണി​ക്ക.

അതേസമയം, ശ്രീനാരായണ ​ഗുരു ഓപ്പൺ സർവകലാശാലയിലെ സിൻഡിക്കേറ്റ് നിയമനത്തിനെതിരെ മുഖ്യമന്ത്രിക്ക് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ പരാതി. സംസ്ഥാനത്തെ വിദ്യാർഥികളെ വിദേശത്തേക്ക് കയറ്റി അയക്കുന്ന ഒരു സ്ഥാപനത്തിന്റെ ഡയറക്ടറെ സർവകലാശാല സിൻഡിക്കേറ്റിലേക്ക് നിയോഗിക്കുന്നത്, ഉന്നത വിദ്യാഭ്യാസ മേഖലയിൽ തെറ്റായ സന്ദേശത്തിന് വഴിവെക്കുമെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.

Tags:    
News Summary - minister R Bindu on Appointment of Reni Sebastian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.