തിരുവനന്തപുരം സെൻറ് ജോസഫ് സ്‌കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി പി. പ്രസാദിനെ മകനും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്ലറ്റൂൺ കമാന്ററുമായ ഭഗത് പ്രസാദ് സല്യൂട്ട് നൽകി സ്വീകരിക്കുന്നു
Posted On
date_range Updated On
date_range ഒന്നൊന്നര സല്യൂട്ട്; അച്ഛൻ മന്ത്രിക്ക് ബിഗ് സല്യൂട്ട്...
തിരുവനന്തപുരം: ഏറെ സല്യൂട്ടുകൾ കണ്ടെങ്കിലും ഇതൊരു ഒന്ന് ഒന്നര സല്യൂട്ടായെന്നാണ് ഏറെ പേരും പറയുന്നത്. മന്ത്രി പി. പ്രസാദിനെ നാളിതുവരെ ലഭിച്ച സല്യൂട്ടുകളിൽ നിന്നു മാറി ഏറെ പ്രത്യേകതയുള്ള സല്യൂട്ട് ലഭിച്ചത്.
തിരുവനന്തപുരം സെൻറ് ജോസഫ് സ്‌കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. അതേ സ്‌കൂളിൽ പഠിക്കുന്ന മകനും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്ലറ്റൂൺ കമാന്ററുമായ ഭഗത് പ്രസാദാണ് പിതാവിനെ സല്യൂട്ട് നൽകി സ്വീകരിച്ചത്. കേരള പൊലീസിെൻറ ഫേസ് ബുക്ക് പേജിലുൾപ്പെടെ ഈ ഫോട്ടോ പ്രചരിക്കുകയാണ്. ഈ അപൂർവ നിമിഷം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.