ബൈരഞ്ജിത്ത്
Posted On
date_range Updated On
date_range മന്ത്രി പി. തിലോത്തമെൻറ പേഴ്സനൽ സ്റ്റാഫ് അംഗം സ്ഥാനാർഥി
ആലപ്പുഴ: മന്ത്രി പി. തിലോത്തമെൻറ പേഴ്സനൽ സ്റ്റാഫ് അംഗം ബൈരഞ്ജിത്ത് സി.പി.ഐ സ്ഥാനാർഥി. ചെറുവാരണം ഗീതാലയത്തിൽ താമസിക്കുന്ന 36കാരൻ കഞ്ഞിക്കുഴി പഞ്ചായത്ത് നാലാംവാർഡിലാണ് കന്നിപ്പോരിനിറങ്ങുന്നത്.
പാർട്ടി നിർദേശത്തെത്തുടർന്ന് ഈമാസം 10ന് മന്ത്രിയുടെ സ്റ്റാഫ് അംഗമെന്ന ജോലി രാജിവെച്ചിരുന്നു. ഇടതു മുന്നണിയുടെ സിറ്റിങ് സീറ്റും സ്വന്തംവാർഡുമെന്ന പരിഗണന പ്രചാരണത്തിനു ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
കഞ്ഞിക്കുഴി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയശ്രീയാണ് ഭാര്യ. രണ്ടുവയസ്സുകാരൻ മിലൻ ഏകമകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.