കൊച്ചി: തടസ്സമില്ലാതെ ബിസിനസ് ചെയ്യാനും അല്ലലില്ലാതെ ജീവിക്കാനും സാധിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായ-നിയമ-കയര്‍ മന്ത്രി പി. രാജീവ് പറഞ്ഞു. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയഭേദമന്യേ നാടിന്റെ വികസനത്തിന് നിക്ഷേപം ആകര്‍ഷിക്കാനും അതുവഴി വ്യവസായ വികസനക്കുതിപ്പിനും ഒന്നിച്ചുചേര്‍ന്ന് ശ്രമിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.
ദൈവത്തിന്റെ സ്വന്തം നാടിനെ വ്യവസായങ്ങളുടെ സ്വര്‍ഗമാക്കി മാറ്റണം. ഇന്റര്‍നെറ്റ് കണക്ഷന് മൗലികാവകാശമാക്കി മാറ്റിയ ലോകത്തിലെതന്നെ ആദ്യ സ്ഥലമാണ് കേരളം. 87 ശതമാനമാണ് കേരളത്തിന്റെ ഇന്റര്‍നെറ്റ് ലഭ്യത. മൊബൈല്‍ ഉപയോഗത്തില്‍ ഇത് 124 ശതമാനമാണ്. ഉയര്‍ന്ന ജീവിത നിലവാരമാണ് കേരളത്തിലുള്ളത്. എം.എസ്.എം.ഇകളുടെ കാര്യത്തില്‍ കേരളം മാതൃകയാണെന്നും പ്രധാനമന്ത്രി അഭിനന്ദിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.