Posted On
date_range Updated On
date_range കാസർകോട് ദേശീയ പാതയിൽ വിള്ളൽ
കാസർകോട്: ഇന്നലെ പെയ്ത ശക്തമായ മഴക്ക് പിന്നാലെ കാസർകോട് ചെറുവത്തൂരിലെ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തി. ചെറുവത്തൂർ മട്ടലായ് ശിവക്ഷേത്രത്തിന് സമീപമാണ് 50 മീറ്റർ നീളത്തിൽ വിള്ളൽ കണ്ടെത്തിയത്. വേനൽ മഴ തുടങ്ങിയപ്പോഴേ വിള്ളൽ വീണത് ആശങ്ക സൃഷടിച്ചിരിക്കുകയാണ്.
കാലവർഷം ആരംഭിച്ചാൽ സ്ഥിതി രൂക്ഷമാവുമോ എന്നതും ആശങ്കയാണ്. നിലവിൽ വിള്ളൽ അടക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതേ സമയം കേരളത്തിൽ വരും ദിവസങ്ങളിൽ വേനൽ മഴ ശകതമാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിന്‍റെ ഭഗമായി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ‍്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.