ഏരിയ കമിറ്റി അംഗത്തെ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് പാലക്കാട് സി.പി.എമ്മിൽ കൂട്ടരാജി

പാലക്കാട്: സി.പി.എം ജില്ലാ നേതൃത്വത്തെ വിമർശിച്ച ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് ഇരുപതിലധികം പേർ പാർട്ടിയിൽ നിന്ന് രാജി വച്ചു. കഴിഞ്ഞ ദിവസമാണ് ഏരിയ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂറിനെ സി.പി.എം ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്.

കഴിഞ്ഞ ഒരു വർഷമായി പാർട്ടിയുടെ ജില്ലാ നേതൃത്വം ഷുക്കൂറിനെ വ്യക്തിപരമായ അധിക്ഷേപിച്ചിരുന്നതായി രാജി വെച്ച അംഗങ്ങൾ പറഞ്ഞു.  ഉപതെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയുമായി ഇടഞ്ഞു നിന്ന ഷൂക്കൂറിനെ നേതൃത്വം ഇടപെട്ട് തിരികെ കൊണ്ടുവരികയും ഇനി ഷൂക്കൂറിനെതിരെ നടപടി ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇത് ലംഘിച്ചത് രാജിക്ക് പ്രേരിപ്പിച്ചിട്ടുണ്ട്. രാജിവെച്ചവരിൽ ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്നു.

Tags:    
News Summary - Mass resignations in Palakkad CPM in protest against the demotion of an area committee member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.