മന്ത്രി എം.ബി. രാജേഷിന് സഭാചട്ടം അറിയില്ലേ എന്ന് ചെന്നിത്തല; ‘അഴിമതിയാരോപണം അടിയന്തര പ്രമേയമായി ഉന്നയിക്കാനാവില്ല’

കൊച്ചി: ബ്രൂവറി അഴിമതി സംബന്ധിച്ച് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയമായി അവതരിപ്പിക്കാത്ത് എന്തുകൊണ്ടെന്ന പാർലമെന്‍ററികാര്യ മന്ത്രി എം.ബി. രാജേഷിന്‍റെ ചോദ്യത്തിന് മറുപടിയുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർലമെന്‍ററികാര്യ മന്ത്രിയായിട്ടും അടിയന്തര പ്രമേയത്തെ കുറിച്ചുള്ള ചട്ടങ്ങൾ മന്ത്രിക്ക് അറിയില്ലേയെന്ന് ചെന്നിത്തല ചോദിച്ചു.

അഴിമതി ആരോപണം അടിയന്തര പ്രമേയമായി കൊണ്ടുവരാൻ കഴിയില്ല എന്നതാണ് ചട്ടം.അതുകൊണ്ടാണ് ബ്രൂവറി അഴിമതി അടിയന്തര പ്രമേയമായി സഭയിൽ കൊണ്ടുവരാത്തതെന്നും ചെന്നിത്തല വ്യക്തമാക്കി.

ബ്രൂ​വ​റി വി​വാ​ദ​ത്തി​ൽ പ്ര​തി​പ​ക്ഷം പ​രി​ഹാ​സ്യ​രാ​യെ​ന്നാണ് പാർലമെന്‍ററികാര്യ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. എ​ന്താ​ണ് അ​ഴി​മ​തി എ​ന്ന് ഇ​തു​വ​രെ പ്ര​തി​പ​ക്ഷ​ത്തി​ന് പ​റ​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച എ​ല്ലാ കാ​ര്യ​ത്തി​ലും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​ഞ്ഞ​താ​ണ്.

അ​ത്ര വ​ലി​യ പ്ര​ശ്ന​മാ​ണെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചി​ല്ലെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. മു​മ്പ് പ​റ‍ഞ്ഞ​തെ​ല്ലാം വി​ഴു​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ് പ്ര​തി​പ​ക്ഷ​ത്തി​നി​പ്പോ​ൾ. അ​ഴി​മ​തി പൊ​ളി​ഞ്ഞ​തു​പോ​ലെ ജ​ല​ചൂ​ഷ​ണ ക​ഥ​യും പൊ​ളി​യു​മെ​ന്നും മ​ന്ത്രി എം.​ബി. രാ​ജേ​ഷ് വ്യക്തമാക്കി.

Tags:    
News Summary - Minister M.B. Rajesh doesn't know the Assembly Proceedings - Rajesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.