കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: യു.ഡി.എഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയൽ സമരത്തെ വിമർശിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പ്രതിപക്ഷ സമരം അർഥമില്ലാത്തതെന്ന് മന്ത്രി ബാലഗോപാൽ കുറ്റപ്പെടുത്തി. നിരാശ കൊണ്ടാണ് പ്രതിപക്ഷം സമരം നടത്തുന്നതെന്നും ബാലഗോപാൽ ആരോപിച്ചു.
രണ്ടാം പിണറായി സർക്കാറിന്‍റെ ദുർഭരണത്തിനും ജനദ്രോഹത്തിനും അഴിമതിക്കും നികുതികൊള്ളക്കും എതിരെയാണ് യു.ഡി.എഫ് സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തുന്നത്. പുലർച്ചെ ഏഴിന് തന്നെ സെക്രട്ടേറിയറ്റിന്‍റെ എല്ലാ കവാടങ്ങളും ഉപരോധിച്ചാണ് യു.ഡി.എഫ് പ്രവർത്തകർ സമരം തുടങ്ങിയത്. പിണറായി സർക്കാറിനെതിരായ കുറ്റപത്രം സമരത്തിൽ വായിക്കും.
മഹിള കോൺഗ്രസ് പ്രവർത്തകരാണ് രാവിലെ സമരത്തിന് തുടക്കം കുറിച്ചത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള യു.ഡി.എഫ് പ്രവർത്തകരാണ് സെക്രട്ടേറിയറ്റിന്‍റെ പ്രധാന ഗേറ്റുകളിൽ സമരം നടത്തുന്നത്. തുടർന്ന് മറ്റ് ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ സമരത്തിൽ പങ്കെടുക്കും. ഓരോ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ ഏതെല്ലാം ഗേറ്റുകളിൽ സമരം നടത്തണമെന്ന് മുന്നണി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.