Posted On
date_range Updated On
date_range ദേഹാസ്വാസ്ഥ്യം; മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആലപ്പുഴ: ജില്ലയിലെ നവകേരളസദസിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണിപ്പോൾ.
ഇന്ന് രാവിലെ ഹോട്ടൽ മുറിയിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടത്തോടെ കാർഡിയോളജിസ്റ്റ് കൂടിയായ മെഡിക്കൽ കോളജ് സൂപ്രണ്ട് അബ്ദുൽ സലാം ഹോട്ടലിലെത്തി പരിശോധിച്ചു. ആലപ്പുഴ തുടർന്ന് മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി കെ. കൃഷ്ണൻകുട്ടിയെ സന്ദർശിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.