Posted On
date_range Updated On
date_range മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കോവിഡ് വാക്സിൻ സ്വീകരിച്ചു
കണ്ണൂർ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ കോവിഡ് വാക്സിൻ സ്വീകരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് കടന്നപ്പള്ളി വാക്സിൻ സ്വീകരിച്ചത്. മോട്ടോർ വാഹന പണിമുടക്ക് ആയതുകൊണ്ട് ഇരുചക്രവാഹനത്തിലാണ് അദ്ദേഹം എത്തിയത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തികരിച്ചാണ് മന്ത്രി വാക്സിൻ സ്വീകരിച്ചത്.
വാക്സിൻ സ്വീകരിച്ചതിന് ശേഷം പതിവുള്ള അരമണിക്കൂർ നിരീക്ഷണത്തിനായി പ്രത്യേക മുറിയിലേക്ക് മന്ത്രി പോയി. സംസ്ഥാന മന്ത്രിമാരിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ആദ്യ മന്ത്രിയാണ് കടന്നപ്പള്ളി. ആരോഗ്യമന്ത്രി കെ.കെ ശൈലജയും ഇ. ചന്ദ്രശേഖരനും ഇന്ന് തിരുവനന്തപുരത്ത് കോവിഡ് വാക്സിൻ സ്വീകരിക്കും.
സംസ്ഥാനത്ത് രണ്ടാം ഘട്ട കോവിഡ് വാക്സിനേഷൻ തുടരുകയാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്ത് രണ്ടാം ഘട്ട വാക്സിനേഷന് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.