തിരുവനന്തപുരം: കടലിലെ രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രിയും. ഹെലികോപ്ടറില്‍ യാത്രചെയ്ത് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. ഒപ്പം ഇൗ ഹെലികോപ്ടറിൽ ആറ് പേരെ രക്ഷിച്ച് കരക്കെത്തിച്ചു. തീരത്തുനിന്ന് അമ്പത് കിലോമീറ്റര്‍ അകലെ എത്തിയാണ് കാര്യങ്ങള്‍ വീക്ഷിച്ചത്. രണ്ട് ഹെലികോപ്ടറുകളിലായാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പോയത്. ഡൈവിങ് അറിയാവുന്നവരും ഹെലികോപ്ടറുകളിലുണ്ടായിരുന്നു. കടലിൽ 50 കി.മീ ചുറ്റളവിൽ ഹെലികോപ്ടർ നിരീക്ഷണം നടത്തിയെന്നും എന്നാൽ അവിടെ ആരെയും തന്നെ സഹായം അഭ്യർഥിക്കുന്നതായി കണ്ടെത്താനായില്ലെന്നും മടങ്ങിയെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
പല ബോട്ടുകളും തകർന്നുകിടക്കുന്നതായി കണ്ടു. കപ്പലുകളും കാണാൻ കഴിഞ്ഞു. രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഈ കപ്പലുകളിലുണ്ടെന്നാണ് അനുമാനം. രക്ഷാപ്രവര്ത്തനത്തിെൻറ ചുമതല പൂര്‍ണമായി നേവിക്കും എയര്‍ഫോഴ്‌സിനും നല്‍കിയിരിക്കുകയാണ്. അവർ കൃത്യമായി തന്നെ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഇതിലും കൂടുതലായി എന്ത് ചെയ്യാൻ സാധിക്കുമെന്നും മന്ത്രി ചോദിച്ചു. 63 പേര്‍ രക്ഷാപ്രവര്‍ത്തകരുടെ സഹായമില്ലാതെ വിവിധസ്ഥലങ്ങളിലായി കരയിലെത്തിയിട്ടുണ്ടെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.