സി.പി.​െഎ നിലപാട് വ്യക്തിക്ക്​ എതിരായല്ല -മന്ത്രി ഇ. ചന്ദ്രശേഖരൻ

തിരുവനന്തപുരം: സി.പി.ഐയുടെ മന്ത്രിമാര്‍ എടുത്ത നിലപാട് ഏതെങ്കിലും മന്ത്രിക്കോ എം.എൽ.എക്കോ വ്യക്തിക്കോ എതിരല്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. സി.പി.​െഎ മന്ത്രിമാർ കാബിനറ്റ്​ ബഹിഷ്​കരിച്ചതിനോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നാധിഷ്ഠിതമാണ് സി.പി.ഐയുടെ നിലപാട്. തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടിക്കുള്ളത് ഉറച്ച നിലപാടാണ്. അത് മുഖ്യമന്ത്രിക്ക്​ എഴുതിനല്‍കുകയും ചെയ്തു. ഇതിലെ ശരിതെറ്റുകള്‍ ജനങ്ങള്‍ തീരുമാനിക്കട്ടെ. വ്യക്തികളോടല്ല ചില നിലപാടുകളോടാണ് തങ്ങളുടെ എതിര്‍പ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സി.പി.ഐ മന്ത്രിമാരുടെ നിലപാടില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയെന്നത് മാധ്യമസൃഷ്​ടിയാണ്​. അസാധാരണമായ നടപടിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്​ അസാധാരണമായ നടപടി ആയതിനാലാണ്​ അങ്ങനെ പ്രതികരിച്ചത്​. അതിനെ അതൃപ്തിയായി ചിത്രീകരിക്കുന്നത് മാധ്യമങ്ങളാണ്​. ജനാധിപത്യ ചരിത്രത്തില്‍ ഉപാധികളോടെയുള്ള രാജി എന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും മന്ത്രി പ്രതികരിച്ചു. 

Tags:    
News Summary - Minister E Chandrasekharan React Thomas Chandy Resignation -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.