Posted On
date_range Updated On
date_range മിൽമ പാൽ വില കൂട്ടില്ലെന്ന് മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: മിൽമ പാൽ വില കൂട്ടില്ലെന്ന് വകുപ്പ് മന്ത്രി ചിഞ്ചുറാണി. പാൽ ലിറ്ററിന് വില അഞ്ച് രൂപ വരെ കൂട്ടണമെന്ന് മിൽമ ചെയർമാൻ ജോൺ തെരുവത്ത് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
ലോക്ക്ഡൗണും കൊവിഡ് സാഹചര്യമെല്ലാം വന്നതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിലായി. കാലിത്തീറ്റയുടെ വിലയും ക്രമാതീതമായി കൂടിയിട്ടുണ്ട്. ക്ഷീരകർഷകരുടെ പ്രതിസന്ധി കണക്കിലെടുത്താണ് പാൽ വില കൂട്ടണമെന്നായിരുന്നു ആവശ്യം.
എന്നാൽ മിൽമയുടെ നിർദേശം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.