വിവാദങ്ങളുടെ ഉറവിടമായി രാജ്ഭവൻ മാറുന്നത് അഭിലഷണീയമല്ല -മന്ത്രി ബാലൻ

തിരുവനന്തപുരം: വിവാദങ്ങളുടെ ഉറവിടമായി രാജ്ഭവൻ മാറുന്നത് അഭിലഷണീയമല്ലെന്ന് നിയമ മന്ത്രി എ.കെ. ബാലൻ. നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധവും നിർഭാഗ്യകരവുമാണ്. ഗവർണറുടെ വിവേചനാധികാരം അധികാര പരിധിക്കുള്ളിൽ നിന്ന് കൊണ്ടാവണമെന്നും മന്ത്രി ബാലൻ വ്യക്തമാക്കി.  

കാ​ർ​ഷി​ക പ്ര​ശ്​​ന​ങ്ങ​ൾ ച​ർ​ച്ച​ ചെ​യ്യാ​ൻ പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​േ​മ്മ​ള​നം വി​ളി​ക്കാ​നു​ള്ള മ​ന്ത്രി​സ​ഭ ശി​പാ​ർ​ശ കഴിഞ്ഞ ദിവസം ഗ​വ​ർ​ണ​ർ ത​ള്ളിയിരുന്നു. സ​ഭ ചേ​രേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ചൂണ്ടിക്കാട്ടിയാണ്​ ഗ​വ​ർ​ണ​ർ അനുമതി നിഷേധിച്ച​ത്. സം​സ്​​ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ നി​യ​മ​സ​ഭ ചേരാനുള്ള മന്ത്രിസഭ ശിപാർശ ഗവർണർ തള്ളുന്നത്.

സഭ വിളിക്കേണ്ട അടിയന്തിര സാഹചര്യമാണ് ചോദിച്ചത്, എന്നാൽ അടിയന്തിര സാഹചര്യം വിശദീകരിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചില്ല. ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. മന്ത്രിസഭയുടെ ആവശ്യം എല്ലാ കാലത്തും അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിക്ക് നൽകിയ മറുപടി കത്തിൽ ഗവർണർ വ്യക്തമാക്കി.

ഗവർണറുടെ നടപടി നിർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം കോൺഗ്രസ് നേതാക്കളും പ്രതികരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT