മൈ​നി​ങ്​ ആ​ൻ​ഡ്​  ജി​യോ​ള​ജി വ​കു​പ്പി​ൽ ഇ^​പാ​സ്​ സം​വി​ധാ​നം

 
തിരുവനന്തപുരം: ഇ^ഗവേണൻസ് സംരംഭത്തി​െൻറ ഭാഗമായി മൈനിങ് ആൻഡ് ജിയോളജി  വകുപ്പ് കേരള ഓൺലൈൻ മൈനിങ് പെർമിറ്റ് അവാർഡിങ് സർവിസസ് (കെ.ഒ.എം.പി.എ.എസ്) എന്ന പേരിൽ  ഇ^പാസ് പദ്ധതി നടപ്പാക്കുന്നു. നിലവിൽ ഖനനാനുമതി ഉള്ളവർക്കും ഡീലേഴ്സ് ലൈസൻസ് ഉള്ളവർക്കും പദ്ധതിയുടെ മൂവ്മ​െൻറ് പെർമിറ്റിന് അപേക്ഷിച്ച് ഇ^പാസ് കരസ്ഥമാക്കി പ്രതിമാസ റിട്ടേൺ  സമർപ്പിക്കാം. പദ്ധതി ഇ^ട്രഷറിയുമായി സംയോജിപ്പിച്ചിട്ടുള്ളതിനാൽ അപേക്ഷകർക്ക് ഓൺലൈനായി പണം അടയ്ക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ധാതുക്കൾ  കയറ്റുന്ന എല്ലാ വാഹനങ്ങളും കെ.ഒ.എം.പി.എ.എസ് പോർട്ടലിൽ www.portal.dmg.kerala.gov.in സ്വന്തമായോ  അക്ഷയ കേന്ദ്രം മുഖേനയോ എൻറോൾ ചെയ്യണം. വിവരങ്ങൾക്ക്  മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ജില്ല ഓഫിസുകളുമായി  ബന്ധപ്പെടണം.

Tags:    
News Summary - mining and geology dept

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.