തിരുവനന്തപുരം: ഒരു ലിറ്റർ കുപ്പിവെള്ളത്തിന്‍റെ പരമാവധി വില 13 രൂപയാക്കി നിർണയിച്ച് സർക്കാർ ഉത്തരവിറക്കി. അവശ് യസാധന വില നിയന്ത്രണനിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് വില നിശ്ചയിച്ചത്. വിജ്‍ഞാപനം ഉടൻ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവിൽ വരുമെന്ന് മന്ത്രി പി. തിലോത്തമൻ അറിയിച്ചു.
നികുതി ഉൾപ്പെടെ 8 രൂപക്കാണ് ഒരു ലിറ്റർ കുപ്പിവെള്ളം ചില്ലറ വിൽപനക്കാർക്ക് ലഭിക്കുന്നത്. അവർ 20 രൂപക്കാണ് വിൽക്കുന്നത്. വില നിർണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബി.ഐ.എസ്) നിർദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വിൽക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.