മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു

കോട്ടയം: മിമിക്രി-ചലച്ചിത്ര താരം കോട്ടയം സോമരാജ് (62) അന്തരിച്ചു. ഏതാനും നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ.

വർഷങ്ങളോളം മിമിക്രി രംഗത്ത് നിറഞ്ഞുനിന്ന സോമരാജ് കാഥികൻ, നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.

ഫാന്റം, ബാംബൂ ബോയ്സ്, ഇലകൾ പച്ച പൂക്കൾ മഞ്ഞ, ചാക്കോ രണ്ടാമൻ, ആനന്ദഭൈരവി, അണ്ണൻ തമ്പി, കിംഗ് ലയർ എന്നീ സിനികളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരകഥയും സംഭാഷണവും നിർവഹിച്ചിട്ടുണ്ട്. ടെലിവിഷൻ, സ്റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തായിരുന്നു.

Tags:    
News Summary - Mimicry star and actor Kottayam Somaraj passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.