മിൽമ പാൽവില കൂട്ടില്ല; തീരുമാനം ബോർഡ് യോഗത്തിൽ

കോട്ടയം: പാൽവില ഉടനടി കൂട്ടേണ്ടതില്ലെന്ന് മിൽമ ഭരണസമിതി യോഗത്തിൽ തീരുമാനം. വിവിധ മേഖലാ യൂനിയനുകളുടെ നിർദേശം ചർച്ച ചെയ്യാൻ മിൽമ ഭരണസമിതി ഇന്ന് യോഗം ചേർന്നിരുന്നു. തിരുവനന്തപുരം, എറണാകുളം, മലബാർ യൂനിയനുകളുടേതായിരുന്നു വില കൂട്ടാനുള്ള ശിപാർശ. ലിറ്ററിന് 60 രൂപയാക്കണമെന്നായിരുന്നു അവരുടെ നിർദേശം.

കൊഴുപ്പേറിയ പാൽ ലിറ്ററിന് 56 രൂപക്കാണ് നിലവിൽ വിൽക്കുന്നത്. 10 രൂപ വർധിപ്പിച്ചാൽ  60 രൂപക്കു മുകളിലെത്തും.  ഉടനടി വലിയ വർധനവിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് വിവരം. 

2022 ഡിസംബറിലാണ് ഇതിനു മുമ്പ് സംസ്ഥാനത്ത് പാൽ വില കൂട്ടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വില വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. തുടർന്നാണ് മിൽമ ബോർഡ് യോഗം ചേർന്നത്. 

Tags:    
News Summary - Milma will not increase milk prices; Decision in board meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.