മില്‍മയുടെ ഭരണം ആദ്യമായി ഇടതുപക്ഷത്തിന്

തിരുവനന്തപുരം: മൂന്നരപ്പതിറ്റാണ്ടോളമായി കോണ്‍ഗ്രസ് ഭരിച്ചുവന്ന കേരള ക്ഷീരോല്‍പാദക സഹകരണ സംഘം (മില്‍മ) ഭരണം ഇനി ഇടതുമുന്നണിക്ക്. കോണ്‍ഗ്രസിലെ പി.എ. ബാലന്‍മാസ്​റ്ററുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന ഫെഡറേഷന്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സി.പി.എം പ്രതിനിധി കെ.എസ്. മണി വിജയിച്ചു. ആകെയുള്ള 12 വോട്ടുകളില്‍ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി നാമനിര്‍ദേശം ചെയ്ത മൂന്നുപേരുടേതുള്‍പ്പെടെ ഏഴു വോട്ടുകള്‍ നേടിയാണ് ഇടതുപ്രതിനിധി വിജയിച്ചത്.

കോണ്‍ഗ്രസിലെ ജോണ്‍ തെരുവത്തിന് അഞ്ച് വോട്ടുകള്‍ ലഭിച്ചു. മില്‍മ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ കോണ്‍ഗ്രസിനായിരുന്നു ഭരണം. കഴിഞ്ഞ മില്‍മ മേഖല തെരഞ്ഞെടുപ്പില്‍ മലബാര്‍ യൂനിയന്‍ കോണ്‍ഗ്രസിന്​ നഷ്​ടപ്പെട്ടിരുന്നു. ഇവിടെയുള്ള നാലുപ്രതിനിധികളും ഇടതുമുന്നണിക്ക് ലഭിച്ചു. തിരുവനന്തപുരം മേഖല പിരിച്ചുവിടുകയും അഡ്മിനിസ്‌ട്രേറ്റിവ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇവിടെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത മൂന്നുപേര്‍ക്ക് വോട്ടവകാശം ലഭിച്ചതോടെയാണ് കോണ്‍ഗ്രസി​െൻറ പതിറ്റാണ്ടുകളായുള്ള മില്‍മയിലെ ആധിപത്യം നഷ്​ടമായത്. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത മൂന്നുപേരുടെ വോട്ട് അംഗീകരിച്ചതിനെതിരെ ഹൈകോടതിയില്‍ കേസ് വ്യാഴാഴ്​ച വീണ്ടും പരിഗണനക്ക് വരുന്നുണ്ട്. മിൽമ ഫെഡറേഷൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്​. മണിയെയും ഭരണസമിതിയെയും കേരളകർഷകസംഘം സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. 

Tags:    
News Summary - Milma rule for the Left

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.