പാൽ വില വർധന: ഇടക്കാല റിപ്പോർട്ട് മന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: പാൽവില വർധിപ്പിക്കണമെന്ന മിൽമയുടെ ശിപാർശയും വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ടും ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണിക്ക് ബുധനാഴ്ച സമർപ്പിച്ചു. മിൽമ ഫെഡറേഷൻ എം.ഡിയാണ് റിപ്പോർട്ട് കൈമാറിയത്.

8.57 രൂപ ലിറ്ററിന് വർധിപ്പിച്ചാലേ ക്ഷീരകർഷകർക്ക് നഷ്ടമില്ലാതെ പിടിച്ചുനിൽക്കാനാകൂവെന്നാണ് റിപ്പോർട്ടിലുള്ളത്. അതേസമയം, നാലു മുതൽ ആറുരൂപ വരെയാകും വർധനയെന്നാണ് സൂചന. ലിറ്ററിന് 47.63 രൂപ ശരാശരി ഉൽപാദന ചെലവുണ്ടെന്നും ക്ഷീരകർഷകന് ലഭിക്കുന്നത് 37.76 രൂപയാണെന്നും മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടും ശിപാർശയും പരിശോധിച്ചശേഷം മിൽമ ചെയർമാനുമായി കൂടിയാലോചിക്കും. ഈ മാസംതന്നെ വില വർധിപ്പിക്കണമെന്നാണ് മിൽമയുടെ ആവശ്യം.


Tags:    
News Summary - Milk price hike: Interim report to minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.