Posted On
date_range Updated On
date_range ട്രെയിനുണ്ടെന്ന് വ്യാജ പ്രചരണം; നൂറുകണക്കിന് തൊഴിലാളികൾ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ
കണ്ണൂർ: കണ്ണൂരിൽനിന്ന് ഉത്തർ പ്രദേശിലേക്ക് ട്രെയിനുണ്ടെന്നു തെറ്റിദ്ധരിച്ച് നൂറോളം അന്തർ സംസ്ഥാന തൊഴിലാളികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. പാപ്പിനിശ്ശേരി ഭാഗത്ത് താമസിക്കുന്ന തൊഴിലാളികളാണ് ചൊവ്വാഴ്ച രാവിലെ മുതൽ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. സംഭവമറിഞ്ഞ് വൻ പൊലീസ് സംഘവും സ്ഥലത്തെത്തി.
വസ്ത്രങ്ങളും മറ്റുമടങ്ങിയ ബാഗുകളും ചുമന്ന് വളപട്ടണത്ത് നിന്ന് റെയിൽവേ ട്രാക്കിലൂടെ നടന്നാണ് ഇവർ കണ്ണൂരിലെത്തിയത്.
സ്റ്റേഷന് സമീപത്തെ റോഡിൽ സാമൂഹിക അകലം പാലിക്കാതെ തടിച്ചുകൂടിയ തൊഴിലാളികളെ ക്യാമ്പുകളിലേക്ക് മടക്കി അയക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.