ആലുവ: സർ ഞങ്ങൾ സുരക്ഷിതമായെത്തി, ഇവിടെ ക്വാറൻറീനിലാണ് .... ഒഡിഷയിലെ കേശവാനന്ദ യു.പി സ്കൂളിൽനിന്ന് വീരേന്ദ്രമാലിക് റൂറൽ ജില്ല പൊലീസ് ആസ്ഥാനത്തെ കോവിഡ് കൺട്രോൾ സെൻററിലേക്ക് വിളിച്ച് നൽകിയത് ഒരു ബിഗ് സലൂട്ട്.
ആലുവയിൽനിന്ന് ഒഡിഷ്യയിലേക്ക് പോയ സംഘത്തിലുണ്ടായിരുന്നതാണ് വീരേന്ദ്രമാലിക്. യാത്ര സുഖകരമായിരുന്നു. ഒന്നിനും ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. ഭക്ഷണവും വെള്ളവും ആവശ്യത്തിനു കിട്ടി. കേരളത്തിലെ പൊലീസിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകിെലന്ന് വീരേന്ദ്ര മാലിക് പറഞ്ഞു. തിരിച്ചു കേരളത്തിലേക്ക് വരുമ്പോൾ വന്നുകാണുമെന്ന് വ്യക്തമാക്കിയാണ് കാൾ അവസാനിപ്പിച്ചത്.
അന്തർ സംസ്ഥാന തൊഴിലാളികളെ യാത്രയാക്കുന്നതിന് വിപുലമായ സൗകര്യമാണ് റൂറൽ എസ്.പി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ ഒരുക്കിയത്. ഇവരെ ഒരുമിച്ചു നിർത്തുന്നതിൽ എസ്.പി ആവിഷ്കരിച്ച് നടപ്പാക്കിയ മാതൃക ദേശീയതലത്തിലും ശ്രദ്ധയാകർഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.