കൊച്ചി: മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിൽ പ്രതികൾക്ക് രേഖകൾ നൽകരുതെന്ന് വിജിലൻസ് ഹൈകോടതിയിൽ അറിയിച്ചു. പ്രതികൾക്ക് തെളിവുകളുടെ പകർപ്പ് നൽകുന്നത് അന്വേഷണത്തെ ബാധിക്കും. കേസിൽ അന്വേഷണം മുന്നോട്ട് പോകുകയാണ്. ഇൗ ഘട്ടത്തിൽ തെളിവുകളുടെ പകർപ്പ് നൽകാൻ നിർബന്ധിക്കരുതെന്നും വെള്ളാപള്ളി നടേശനെതിരായ കേസ് റദ്ദാക്കരുതെന്നും വിജിലൻസ് ഹൈകോടതിയെ അറിയിച്ചു.
കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ വിജിലൻസ് കൂടുതൽ സമയം ആവശ്യപ്പെട്ടു. എന്നാൽ സമയം നീട്ടി നൽകാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് ഇടക്കാല അന്വേഷണ പുരോഗതി റിപ്പോർട്ട് വിജിലൻസ് കോടതിയിൽ നൽകി.
തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വെള്ളാപള്ളി നടേശൻ ഹൈകോടതിയിൽ ഹരജി നൽകിയത്. എന്നാൽ വെള്ളാപ്പള്ളിക്കെതിരായ കേസ് റദ്ദാക്കരുതെന്നാണ് വിജിലൻസിന്‍റെ നിലപാട്.
കെ.എസ്.എഫ്.ഡി.സിയിൽ നിന്നും മാനദണ്ഡങ്ങൾ മറികടന്നു മൈക്രോ ഫിനാൻസിനായി ലോൺ തരപ്പെടുത്തിയെന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ പരാതിയിൽ രജിസ്ടർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് വെള്ളാപ്പള്ളിയുടെ ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.