മിഷേലിൻെറ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു

തിരുവനന്തപുരം: കൊച്ചി കായലിൽ സി.എ വിദ്യാർഥിനി മിഷേൽ ഷാജി വർഗീസിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. സംഭവത്തിൻെറ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി പി.കെ മധു അറിയിച്ചു.

അതേസമയം ഇന്ന് മിഷേലിൻെറ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. മകളുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മാതാപിതാക്കൾ ​മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മാതാപിതാക്കളെ അറിയിച്ചു. അനൂപ് ജേക്കബ് എം.എൽ.എ, കേരള കോൺഗ്രസ്-ജേക്കബ് ഗ്രൂപ്പ് ചെയർമാൻ ജോണി നെല്ലൂർ എന്നിവരും മാതാപിതാക്കളോടൊപ്പം ഉണ്ടായിരുന്നു. മകളുടെ മരണം ആത്മഹത്യയാണെന്ന് താൻ ഒരിക്കലും കരുതുന്നില്ലെന്ന് മുഖ്യമന്ത്രിയെ കണ്ട ശേഷം പിതാവ് ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചു. 


 

Tags:    
News Summary - Michelle Shaji death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.