രാജ്യരക്ഷക്ക് ഭിന്നതകള്‍ മറന്ന് കൈകോര്‍ക്കണം –എം.ഐ. അബ്ദുല്‍ അസീസ്

കോഴിക്കോട്: രാജ്യം സ്വേച്ഛാധിപത്യത്തിലേക്കും വര്‍ഗീയ ധ്രുവീകരണത്തിലേക്കും അസഹിഷ്ണുതയിലേക്കും നീങ്ങുന്നതിന്‍െറ അപകടസൂചനകള്‍ കണ്ടുതുടങ്ങിയ സാഹചര്യത്തില്‍ ജനാധിപത്യ സംരക്ഷണത്തിനും സമുദായ സൗഹാര്‍ദത്തിനും സഹിഷ്ണുതാബോധം വളര്‍ത്തുന്നതിനും ഭിന്നതകള്‍ മറന്ന് കൈകോര്‍ക്കേണ്ട സമയമാണിതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്.

കാല്‍നൂറ്റാണ്ടിനുള്ളില്‍ കുവൈത്ത് വിട്ട് നാട്ടില്‍ സ്ഥിരമാക്കിയവരുടെ കുടുംബസംഗമം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വേച്ഛാധിപതികളെ കാലം തൂത്തെറിഞ്ഞതാണ് ചരിത്രം. പ്രാഥമിക മനുഷ്യാവകാശങ്ങള്‍പോലും നിഷേധിക്കപ്പെട്ട ജനകോടികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് മുന്നില്‍ പരാജയം സമ്മതിച്ച് പിന്മാറേണ്ടിവന്നവര്‍ക്കുവേണ്ടി മണ്ണോ വിണ്ണോ കണ്ണീര്‍ പൊഴിച്ചില്ളെന്നോര്‍ക്കണം.

ബഹുസ്വരതകളെ സ്നേഹാദരപൂര്‍വം ഉള്‍ക്കൊണ്ട ഇന്ത്യയുടെ മഹത്തായ പാരമ്പര്യം തിരിച്ചുപിടിക്കാന്‍ ഒരോ വ്യക്തിക്കുമുള്ള കടമ മറന്നുകൂട- അദ്ദേഹം പറഞ്ഞു. കേരളത്തിന്‍െറ വിവിധഭാഗങ്ങളില്‍ നിന്നത്തെിയ മുന്നൂറോളം കുടുംബാംഗങ്ങള്‍ സംബന്ധിച്ച സംഗമത്തില്‍ നടന്ന ‘ഓര്‍മകളിലൂടെ സഞ്ചാരം’ എസ്.എ.പി. അബ്ദുസലാം ഉദ്ഘാടനം ചെയ്തു.

കെ.കെ. അസിമുദ്ദീന്‍, ഹസന്‍ തിക്കോടി, കെ.ഐ. തങ്ങള്‍, പി.കെ. മുഹമ്മദുകുട്ടി, വി.കെ. മരക്കാര്‍, കെ.കെ. മുഹമ്മദ്, വി.പി. ശൗക്കത്തലി, നദീറ ഇബ്രാഹിം, എന്‍ജിനീയര്‍ സീനത്ത്, ഇ.എന്‍. നസീറ, കെ.പി. അബ്ദുര്‍റസാഖ്, പി.വി. ഇബ്രാഹിം, നിഷ അഷ്റഫ്, ടി.കെ. മൊയ്തീന്‍, എ.കെ. അബ്ദുന്നാസിര്‍, ജലീല്‍, പി. അബ്ദു, ഇമ്പിച്ചിക്കോയ, അബ്ദുര്‍റസാഖ് നദ്വി തുടങ്ങിയവര്‍ കുവൈത്ത് ഓര്‍മകള്‍ പങ്കുവെച്ചു. വി. അശ്റഫ് മുഹമ്മദ് പരിപാടി നിയന്ത്രിച്ചു.
പി.കെ. ജമാല്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ സംഗമം കണ്‍വീനര്‍ എ.എം. അബൂബക്കര്‍ സ്വാഗതവും വി.ബി. മൊയ്തീന്‍ നന്ദിയും പറഞ്ഞു. പ്രഫ. എ.എ. പരീത് സമാപനപ്രസംഗം നടത്തി.

Tags:    
News Summary - mi abdul asis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.