എം.ജിയിൽ സൂപ്പർ ന്യൂമററി തസ്​തിക സൃഷ്ടിച്ച്​ സ്ഥാനക്കയറ്റം

കോ​ട്ട​യം: എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സെ​ക്ഷ​ൻ ഓ​ഫി​സ​ർ ത​സ്തി​ക​ക​ൾ സൂ​പ്പ​ർ ന്യൂ​മ​റ​റി​യാ​യി സൃ​ഷ്ടി​ച്ച്​ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി. മു​ൻ​കൂ​ർ സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ ത​സ്തി​ക സൃ​ഷ്ടി​ച്ച​തു​വ​ഴി ​ഗ്രാ​ന്‍റും ശ​മ്പ​ള​വും മു​ട​ങ്ങു​മോ എ​ന്ന ഗു​രു​ത​ര പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്​​ ​സ​ർ​വ​ക​ലാ​ശാ​ല. ഇ​തി​നി​ട​യി​ൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം തേ​ടി ധ​ന​വ​കു​പ്പ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​​ ക​ത്ത​യ​ച്ച അ​സാ​ധാ​ര​ണ ന​ട​പ​ടി​യും അ​ധി​കൃ​ത​രെ വെ​ട്ടി​ലാ​ക്കി. നി​ല​വി​ൽ 264 സെ​ക്ഷ​ൻ ഓ​ഫി​സ​ർ ത​സ്തി​ക​ക​ളാ​ണ്​ എം.​ജി​യി​ലു​ള്ള​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഏ​ഴു​പേ​ർ​ക്ക്​ അ​ർ​ഹ​ത​പ്പെ​ട്ട സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കാ​നും ഇ​തു​വ​ഴി, പി.​എ​സ്.​സി നി​യ​മ​നം ല​ഭി​ച്ച​വ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റം സം​ര​ക്ഷി​ക്കാ​നു​മാ​ണ്​ അ​നു​മ​തി​യി​ല്ലാ​തെ പു​തി​യ ത​സ്തി​ക സൃ​ഷ്ടി​ച്ച​ത്.

1999-2003 കാ​ല​യ​ള​വി​ൽ സം​സ്ഥാ​ന​ത്ത്​​ എം​പ്ലോ​യ്മെൻറ് എ​ക്സ്ചേ​ഞ്ച് വ​ഴി നി​യ​മ​നം ല​ഭി​ച്ച 2677 അം​ഗ​പ​രി​മി​ത​ർ​ക്ക് 2013ൽ ​ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ സ്ഥി​ര​നി​യ​മ​നം ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ 14 പേ​ർ​ക്ക്​​ എം.​ജി​യി​ൽ അ​സി​സ്റ്റ​ന്‍റാ​യി നി​യ​മ​നം ല​ഭി​ച്ചു. ഇ​വ​രി​ൽ​ അ​വ​ശേ​ഷി​ക്കു​ന്ന ഏ​ഴു​പേ​ർ​ക്ക്​ അ​ർ​ഹ​ത​പ്പെ​ട്ട സ്ഥാ​ന​ക്ക​യ​റ്റം യ​ഥാ​സ​മ​യം ന​ൽ​കി​യി​ല്ല. 2025 മേ​യി​ൽ ഇ​വ​ർ സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന്​ അ​നു​കൂ​ല ഉ​ത്ത​ര​വു വാ​ങ്ങി. നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക്​ ഇ​വ​ർ​ക്ക്​ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കാ​നാ​ണ്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്​.

എ​ന്നാ​ൽ, ആ ​ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ പു​തി​യ ത​സ്തി​ക സൃ​ഷ്​​ടി​ച്ചാ​ണ്​​ അം​ഗ​പ​രി​മി​ത​ർ​ക്ക് സെ​ക്ഷ​ൻ ഓ​ഫി​സ​ർ​മാ​രാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ​ത്. ഒ​ഴി​വു​വ​ന്ന ആ​റ്​ സെ​ക്ഷ​ൻ ഓ​ഫി​സ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക്​ പി.​എ​സ്.​സി വ​ഴി ക​യ​റി​യ ആ​റു​പേ​ർ​ക്ക്​ ഈ ​ഏ​പ്രി​ലി​ൽ നി​യ​മ​നം ന​ൽ​കു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ ധ​ന​വ​കു​പ്പ്,​ പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടോ എ​ന്നും നി​ല​വി​ലു​ള്ള ത​സ്തി​ക​ക​ളു​ടെ എ​ണ്ണം തി​രി​ച്ചു​ള്ള വി​വ​ര​വും തേ​ടി​യ​താ​ണ്​ അ​ധി​കൃ​ത​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്.

അ​നു​മ​തി​യി​ല്ലാ​തെ പു​തി​യ ത​സ്തി​ക സൃ​ഷ്ടി​ച്ചാ​ൽ സ​ർ​ക്കാ​റി​ന്​ ഗ്രാ​ന്‍റ്​ ത​ട​യാം. 2013 ആ​ഗ​സ്റ്റി​ൽ ഇ​ത്ത​ര​ത്തി​ൽ സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ ത​സ്തി​ക സൃ​ഷ്ടി​ച്ച​പ്പോ​ൾ ​​ഗ്രാ​ന്‍റ്​ ത​ട​ഞ്ഞി​രു​ന്നു. അ​ന്ന്​ ശ​മ്പ​ളം നി​ഷേ​ധി​ക്ക​പ്പെ​ട്ട​പ്പോ​ൾ ചി​ല ജീ​വ​ന​ക്കാ​ർ കോ​ട​തി​യി​ൽ പോ​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. 2014 ഫെ​ബ്രു​വ​രി​യി​ലാ​ണ്​ പി​ന്നീ​ട്​ ഗ്രാ​ന്‍റ്​ അ​നു​വ​ദി​ച്ച​ത്. ‘പു​തി​യ ത​സ്തി​ക സൃ​ഷ്ടി​ച്ചി​ട്ടി​ല്ല’ എ​ന്ന വ്യ​വ​സ്ഥ​യോ​ടെ ര​ജി​സ്​​ട്രാ​റും ഫി​നാ​ൻ​സ്​ ഓ​ഫി​സ​റും ഒ​ന്നി​ച്ച്​ പ്ര​സ്താ​വ​ന ന​ൽ​കി​യാ​ണ്​ എ​ല്ലാ മാ​സ​വും ഗ്രാ​ന്‍റി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​ത്.

ഇ​ത്ത​വ​ണ ‘പു​തി​യ ത​സ്തി​ക സൃ​ഷ്ടി​ച്ചി​ട്ടി​ല്ല’ എ​ന്ന്​ ഒ​പ്പി​ട്ടു​ന​ൽ​കി​യാ​ൽ സ​ർ​ക്കാ​റി​നെ ക​ബ​ളി​പ്പി​ക്ക​ലാ​വും. ത​സ്തി​ക സൃ​ഷ്ടി​ച്ച കാ​ര്യം സ​മ്മ​തി​ച്ചാ​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി വ​രും. ഈ ​കു​രു​ക്കി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ എ​ന്തു മാ​ർ​ഗം തേ​ടു​മെ​ന്ന്​ ക​ണ്ട​റി​യ​ണം.

Tags:    
News Summary - Promotion by creating supernumerary post in MG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.