ലയണൽ മെസ്സി, ചന്ദ്ര മോഹൻ പിള്ള
കൊച്ചി: ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീം അടുത്ത വർഷം മാർച്ചിൽ കേരളത്തിലെത്തുമെന്നും, കൊച്ചി കലൂർ സ്റ്റേഡിയത്തിൽ കളിക്കുമെന്നും ജി.സി.ഡി.എ ചെയർമാൻ ചന്ദ്രൻ പിള്ള.
കലൂര്‍ സ്റ്റേഡിയത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാറുണ്ടെന്നും, സ്‌പോണ്‍സർമാർ തന്നിഷ്ടപ്രകാരം ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റേത് രാഷ്ട്രീയ മുതലെടുപ്പെന്നും ചന്ദ്രന്‍ പിള്ള ആരോപിച്ചു. ക്രിമിനല്‍ കുറ്റമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. സ്റ്റേഡിയത്തില്‍ അതിക്രമിച്ചു കയറി. ടര്‍ഫടക്കം അന്താരാഷ്ട്ര നിലവാരത്തില്‍ പരിപാലിക്കുന്നതാണ്. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കരാറുണ്ട് -ജി.സി.ഡി.എ ചെയർമാൻ പറഞ്ഞു.
സ്റ്റേഡിയ വിവാദം രാഷ്ട്രീയവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. മെസ്സി വരരുതെന്ന് എന്ന് ആഗ്രഹിക്കുന്നവരാണ് അവർ -അദ്ദേഹം ആവര്‍ത്തിച്ചു.
ഇന്ത്യൻസൂപ്പർ ലീഗ് മത്സരങ്ങൾ ഡിംസബറിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ വലിയ നേട്ടങ്ങളെ ഇല്ലാതാക്കാൻ ആരും ശ്രമിച്ചുകുടായെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 17ന് കൊച്ചിയിൽ കളിക്കുമെന്ന് പ്രഖ്യാപിച്ച അർജന്റീന ടീം അടുത്ത മാസത്തെ കേരള സന്ദർശനം ഉപേക്ഷിച്ചതായ വാർത്തകൾക്കു പിന്നാലെയാണ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട വിവാദമുയർന്നത്.
മെസ്സിയുടെ സന്ദർശനവും കലൂർ സ്റ്റേഡിയവുമായും ബന്ധപ്പെട്ട് നടന്ന ചർച്ചകളെയും കരാറുകളെയും ധനസമാഹരണവും സംബന്ധിച്ച് പൊതുസമൂഹത്തിന് അറിയാൻ താൽപര്യമുണ്ട്. രാജ്യാന്തര സ്റ്റേഡിയത്തിന്‍റെ ഭാവി പോലും ചോദ്യചിഹ്നമായി നിൽക്കുകയാണെന്നുമായിരുന്നു ഹൈബിയുടെ ആരോപണം.
70 കോടി മുടക്കി സ്റ്റേഡിയം നവീകരിക്കുന്നതായാണ് സ്പോൺസർ നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ, സ്റ്റേഡിയത്തിലെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് സ്പോൺസർ ആന്റോ അഗസ്റ്റിൻ വ്യക്തമാക്കി. നിർമാണം പൂർത്തിയാക്കി മത്സരം നടത്താനുള്ള കരാർ നവംബർ 30 വരെയാണ്. അതിന് മുൻപ് പണി പൂർത്തിയാക്കി സ്റ്റേഡിയം കൈമാറുമെന്നും, ഫിഫ നിഷ്‌കർഷിക്കുന്ന നിലവാരത്തിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.