കോവിഡ്​ ബാധിച്ച്​ മരിച്ചവർക്ക്​ നാല്​ ലക്ഷം രൂപ ധനസഹായമെന്ന സന്ദേശം വ്യാജമെന്ന്​ പൊലീസ്​

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവർക്ക് നാല്​ ലക്ഷം രൂപയുടെ ധനസഹായം ലഭിക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം.

കോവിഡ്​ ബാധിച്ച്​ മരിച്ചവർക്ക്​ സ്​റ്റേറ്റ്​ ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽ നിന്നും ധനസഹായം നൽകുന്നുണ്ടെന്ന സന്ദേശമായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്​.

സന്ദേശവും അപേക്ഷഫോമും വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം വ്യകത്മാക്കിയതായി കേരള പൊലീസ്​ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. 



Tags:    
News Summary - messages claiming 4 lakh Covid-19 Relief Fund is FAKE says kerala police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.