സ്വകാര്യ ഗ്രൂപ്പിൽ സന്ദേശം: ജീവനക്കാരനെതിരെ നടപടി സ്വീകരിക്കാനാവില്ല -ഹൈകോടതി

കൊച്ചി: താൻ ജീവനക്കാരനായ കമ്പനിയുമായി ബന്ധപ്പെട്ട് സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് സ്വകാര്യ വാട്സ്ആപ് ഗ്രൂപ്പിൽ സന്ദേശമയച്ചതിന് ജീവനക്കാരനെതിരെ കമ്പനിക്ക് അച്ചടക്ക നടപടി സ്വീകരിക്കാനാവില്ലെന്ന് ഹൈകോടതി.

ഫാക്ടിലെ അമോണിയ ഉപയോഗവുമായി ബന്ധപ്പെട്ട് വാട്സ്ആപ് ഗ്രൂപ്പിൽ സന്ദേശം അയച്ചതിന് കമ്പനി നടപടി സ്വീകരിച്ചത് ചോദ്യംചെയ്ത് ജീവനക്കാരനായ ടി.വി. സുജിത് നൽകിയ ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ നിരീക്ഷണം.

ഫാക്ട് ഉദ്യോഗമണ്ഡലിലെ ജീവനക്കാരനായ ഹരജിക്കാരൻ അമ്പലമേട് ഡിവിഷനിലെ അമോണിയ സെഷനിൽ നേരിട്ടെത്തിയിരുന്നു. ഇതിനുശേഷമാണ് ഗ്രൂപ്പിൽ സന്ദേശമിട്ടത്. അമ്പലമേടിലെ അമോണിയ കൈകാര്യം ചെയ്യുന്ന സെക്ഷനിൽ അനധികൃതമായി കയറിയതിന് ജീവനക്കാരനെ കമ്പനി ശാസിച്ചിരുന്നു.

ഇക്കാര്യത്തിൽ കമ്പനിയുടെ നടപടിയിൽ തെറ്റില്ലെന്നും ഹരജിക്കാരൻ അനധികൃതമായി മറ്റൊരിടത്ത് പ്രവേശിച്ചത് തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Message in Private Group: Cannot take action against employee - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.