എം.ഇ.എസും ഏരീസ് എസ്ട്രാഡോയും ധാരണപത്രം ഒപ്പുവെച്ചു

കോഴിക്കോട്: എം.ഇ.എസിന്​ കീഴിലെ നൂറോളം വിദ്യാഭ്യാസ സ്​ഥാപനങ്ങളെ ഡിജിറ്റലൈസ് ചെയ്ത്  ഒരു കുടക്കീഴിൽ കൊണ്ടുവരുകയെന്ന ലക്ഷ്യം മുൻനിർത്തി എം.ഇ.എസും ഏരീസ് എസ്ട്രാഡോയും  ധാരണപത്രം ഒപ്പുവെച്ചു. നടക്കാവ് എം.ഇ.എസ് ഫാത്തിമ ഗഫൂർ മെമ്മോറിയൽ വിമൻസ്  കോളജിൽ നടന്ന ചടങ്ങിൽ ഏരീസ് എസ്ട്രാഡോ ഡയറക്ടർ എം.എസ്. മോനിഷും എം.ഇ.എസ്  പ്രസിഡൻറ്​ ഡോ. പി.എ. ഫസൽ ഗഫൂറും തമ്മിൽ ധാരണപത്രം കൈമാറി. 

എൽവിസ് ഇ.ആർ.പി എന്ന എജുക്കേഷനൽ സോഫ്റ്റ്​വെയർ എം.ഇ.എസി​​​െൻറ വിദ്യാഭ്യാസസ്​ഥാപനങ്ങളിൽ നിലവിൽവരുന്നതോടെ സ്​ഥാപന അധികൃതരും വിദ്യാർഥികളുടെ രക്ഷിതാക്കളും  തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും  കഴിയുമെന്ന് ഇരുവരും അറിയിച്ചു. ഏരീസ് ഗ്രൂപ്​ ഡയറക്ടർ സതീഷ് ചന്ദ്രനും ചടങ്ങിൽ പങ്കെടുത്തു. 

നഴ്​സുമാരുടെ വേതന വർധനവുമായി ബന്ധപ്പെട്ട്​ നടക്കാനിരിക്കുന്ന ചർച്ചകളിൽ സർക്കാർ  കൈക്കൊള്ളുന്ന നിലപാട്​ അംഗീകരിക്കുമെന്ന്​ ഡോ. ഫസൽ ഗഫൂർ മാധ്യമപ്രവർത്തകരോട്​  പറഞ്ഞു. സർക്കാർ നിശ്ചയിക്കുന്ന വേതനം നഴ്​സുമാർക്ക്​ ഉറപ്പാക്കണമെന്നുള്ള കർദിനാൾ ജോർജ്​  ആലഞ്ചേരിയുടെ നിലപാടിനെ അനുകൂലിക്കുന്നു. നഴ്​സുമാർക്ക്​ മാന്യമായ ​േവതനം  ലഭിക്കണമെന്നാണ്​ എം.ഇ.എസി​​​െൻറ നിലപാ​െടന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയകോളജുകളുടെ  ഫീസ്​ ഘടനയുമായി ബന്ധപ്പെട്ട്​ തമിഴ്​നാട്​, കർണാടക, ആന്ധ്രപ്രദേശ്​ എന്നിവിടങ്ങളിലെ  കോളജുകൾ സർക്കാറുമായി ധാരണയിലെത്തുന്നത്​ എപ്രകാരമാണെന്നും അതി​​​െൻറ നിയമ  സാധ്യതകളെ​െന്തന്നും പരിശോധിച്ചശേഷം തുടർനടപടി കൈക്കൊള്ളുമെന്ന്​ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - mes aries estrada agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.