സാങ്കേതിക സർവകലാശാല വിദ്യാർഥിനികൾക്ക് ആർത്തവാവധി; ബോർഡ് ഓഫ് ഗവേണേഴ്സ് അംഗീകാരം നൽകി

കൊച്ചി: സാങ്കേതിക സർവകലാശാല വിദ്യാർഥിനികൾക്ക് ആർത്തവാവധി അനുവദിക്കാൻ ബോർഡ് ഓഫ് ഗവേണേഴ്സ് യോഗം തീരുമാനിച്ചു.

സർവകലാശാലക്ക് കീഴിലുള്ള മുഴുവൻ കോളജുകൾക്കും ഇത് ബാധകമാക്കും. അവധി നൽകുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾക്ക്‌ സിൻഡിക്കേറ്റ് യോഗം രൂപം നൽകും. സർവകലാശാല യൂനിയൻ നൽകിയ നിവേദനം പരിഗണിച്ചാണ് തീരുമാനം.

കുസാറ്റ് മാതൃകയിൽ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞിരുന്നു.

Tags:    
News Summary - Menstrual Leave for technical university students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.