തിരുവനന്തപുരം: സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എന്‍. കരുണിന്റെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി അനുശോചിച്ചു. കലാമൂല്യമുള്ള ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച അതുല്യനായ കലാകാരനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് വലിയ നഷ്ടമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
മലയാള സിനിമയെ ദേശീയ അന്തര്‍ദേശീയതലത്തില്‍ മേല്‍വിലാസം ഉണ്ടാക്കി തന്ന കലാകാരന്‍മാരില്‍ ശ്രദ്ധേയനാണ് ഷാജി എന്‍. കരുണ്‍ എന്ന് കെ.സി.വേണുഗോപാല്‍ എംപി അനുസ്മരിച്ചു. വ്യത്യസ്തമായ ഫ്രെയിമുകളിലൂടെ ആസ്വാദകര്‍ക്ക് ദൃശ്യവിസ്മയത്തിന്റെ മനോഹര വിരുന്നൊരുക്കി അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍ മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നവയാണ്. അദ്ദേഹത്തിന്റെ നിര്യാണം സിനിമാ ലോകത്തിന് വലിയ നഷ്ടമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
സിനിമാരംഗത്ത് പ്രതിഭാധനനായ കലാകാരനായിരുന്നു ഷാജി എന്‍ കരുണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ അനുസ്മരിച്ചു. യൂണിവേഴ്‌സിറ്റി കോളജ് കാലഘട്ടത്തില്‍ തുടങ്ങിയ സുഹൃദ് ബന്ധം നാളിതുവരെ കാത്തുസൂക്ഷിച്ചിരുന്നു. മലയാള സിനിമയെ ഉയര്‍ച്ചകളിലേക്ക് കൈപിടിച്ച് നയിച്ച ഷാജി എന്‍. കരുണിന്റെ നിര്യാണം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്നും എം.എം. ഹസന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.