'അവസാന ശ്വാസം വരെയും മാധ്യമത്തെ നെഞ്ചിനുള്ളിൽ കൊണ്ടുനടന്ന മനുഷ്യസ്നേഹി'

'തിരുവനന്തപുരം: അവസാന ശ്വാസം വരെയും മാധ്യമത്തെ നെഞ്ചിനുള്ളിൽ കൊണ്ടുനടന്ന മനുഷ്യസ്നേഹിയാണ്​ പ്രൊഫ.കെ.എ സിദ്ദീഖ്​ ഹസനെന്ന്​  കേരളപത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്‍റ്​  കെ.പി റെജി.തൊഴിലുടമയെന്ന ഭേദമില്ലാതെ ഒാരോ തൊഴിലാളിയെയും കൂടെച്ചേർത്തുനിർത്തിയ സമത്വഭാവമായിരുന്നു അദ്ദേഹത്തിന്​. ഫെയസ്​ബുക്കിലെഴുതിയ കുറിപ്പിലാണ്​  കെ.പി റെജി   പ്രൊഫ.കെ.എ സിദ്ദീഖ്​ ഹസനെ അനുസ്​മരിച്ചത്​.

മാധ്യമത്തിെന്‍റെ ശിൽപികളിൽ പ്രമുഖനും പിച്ചവെച്ചു തുടങ്ങിയ പത്രത്തെ കൈപിടിച്ചു നടത്തി വളർച്ചയിലേക്കു വഴികാട്ടിയ മാർഗദർശിയുമായ പ്രഫ.കെ.എ സിദ്ദീഖ് ഹസൻ സാഹിബ് വിടവാങ്ങി. അവസാന ശ്വാസം വരെയും മാധ്യമത്തെ നെഞ്ചിനുള്ളിൽ കൊണ്ടുനടന്ന മഹാനായ മനുഷ്യസ്നേഹി. തൊഴിലുടമയെന്ന ഭേദമില്ലാതെ ഒാരോ തൊഴിലാളിയെയും കൂടെച്ചേർത്തുനിർത്തിയ സമത്വഭാവം. തൊഴിലാളി, തൊഴിലുടമാ ബന്ധം അടിമുടി മാറിയ നവ ഉദാരീകരണ കാലത്തും മാധ്യമത്തിലെ ഒാരോ തൊഴിലാളിയും ഇന്നും നെഞ്ചിൽ പേറി നടക്കുന്നത് ആ സ്നേഹരൂപത്തിന്‍റെ മാഹാത്മ്യം. െതാഴിലാളി യൂനിയനുകളോടുള്ള മാനേജ്മെൻറ് സമീപനത്തിൽ അനുകരണീയമായ ഉദാത്ത മാതൃക. മാധ്യമം പ്രസാധകരായ െഎഡിയൽ പബ്ലിക്കേഷൻസ് ട്രസസ്റ്റിന്‍റെ പ്രഥമ സെക്രട്ടറിയും പിന്നീട് ചെയർമാനുമായിരുന്നു. ഒരു പതിറ്റാണ്ടിലേറെക്കാലം മുമ്പ് മാധ്യമത്തിലെ പ്രത്യക്ഷ പദവികൾ ഒഴിഞ്ഞിട്ടും ഇന്നും ഒാരോ ജീവനക്കാരെൻറയും നെഞ്ചകങ്ങളിൽ മായാചിത്രമായി ജ്വലിക്കുന്നു അദ്ദേഹവുമൊത്തുള്ള ആ പഴയകാലം.
ബഹുമാന്യനായ സിദ്ദീഖ് ഹസൻ സാഹിബിന് ആദരാഞ്ജലികൾ...

Full View

Tags:    
News Summary - memoir of ka siddique hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.