തിരുവനന്തപുരം: പട്ടിക വർഗ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്ന അംഗീകൃത സാമുദായിക സംഘടനകളുടെ പ്രതിനിധികളുമായി മാർച്ച് അഞ്ചിന് രാവിലെ 10.45ന് തിരുവനന്തപുരം, തൈക്കാട് ഗവ.ഗസ്റ്റ് ഹൗസ് ഹാളിൽ മന്ത്രി ഒ.ആർ. കേളു കൂടിക്കാഴ്ച നടത്തും.
സംസ്ഥാനതലത്തിൽ നിയമപരമായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സമുദായ സംഘടനകളുടെ ഓരോ പ്രതിനിധിക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. സംഘടനയുടെ ഔദ്യോഗിക ലെറ്റർപാഡിൽ പങ്കെടുക്കുന്ന പ്രതിനിധിയുടെ പേരു വിവരം, സ്ഥാന പദവി, ഫോൺ നമ്പർ, പ്രസ്തുത കൂടിക്കാഴ്ച്ചയിൽ നിർദേശിക്കാൻ ഉദ്ദേശിക്കുന്ന അഭിപ്രായം എന്നിവ സഹിതം മാർച്ച് ഒന്നിനകം, ഡയറക്ടർ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695 033 എന്ന വിലാസത്തിലോ stdd.pub@gmail.com ഇ-മെയിൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 0471-2302311, 0471-2303229
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.