കടത്തനാടിന്‍െറ കളരിവിളക്കിന് ഇനി പദ്മശ്രീ തിളക്കം VIDEO

വടകര: കളരിയുടെ ഈറ്റില്ലമായ പഴയ കടത്തനാടിന്‍െറ, ഇന്നത്തെ വടകരയുടെ കരുത്താണ് മീനാക്ഷിയമ്മ എന്ന കളരി ഗുരുക്കള്‍. 75ാം വയസ്സിലും ചുവടുതെറ്റാതെ കളരിയുടെ വഴിയില്‍ സഞ്ചരിക്കുന്ന ഈ അമ്മയിപ്പോള്‍ പദ്മശ്രീ അംഗീകാരത്തിന്‍െറ നിറവിലാണ്. ഈ അംഗീകാരം കളരിയുടെ വഴിയില്‍ തന്നെ നയിച്ച ഭര്‍ത്താവ് രാഘൂട്ടി ഗുരുക്കള്‍ക്ക് സമ്മാനിക്കുകയാണെന്ന് മീനാക്ഷി അമ്മ പറഞ്ഞു.

ഇത്, വലിയ അംഗീകാരമാണ്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ദൈവാനുഗ്രഹം എന്നേ പറയാനുള്ളൂ. എല്ലാവരോടും നന്ദിയുണ്ട്. പഴയ പ്രതാപമില്ളെങ്കിലും ഇന്നും കളരികള്‍ ഇവിടെ സജീവമാണ്. ലോകത്തിന്‍െറ വിവിധ കോണില്‍നിന്ന് കളരിയെ അറിയാനും പഠിക്കാനുമായി നിരവധിപേരത്തെുന്നുണ്ട്. ഈ മേഖലയുടെ ഉണര്‍വിന് അംഗീകാരം ഇടയാവട്ടെയെന്നാണ് പ്രാര്‍ഥനയെന്നും മീനാക്ഷി അമ്മ പറഞ്ഞു.

വടകര കരിമ്പനപ്പാലത്ത് കിഴക്ക് കായക്കയില്‍ ഗോവിന്ദ് വിഹാറെന്ന തന്‍െറ വീട്ടുവളപ്പിലാണ് മീനാക്ഷിയമ്മയുടെ കളരി. കടത്തനാടന്‍ കളരിസംഘത്തിലെ നൂറുകണക്കിന് ശിഷ്യരുടെ ഗുരുവാണ് ഈ വീട്ടമ്മ. രാവിലെയും വൈകീട്ടും  ശിഷ്യര്‍ക്ക് കളരിപ്പയറ്റിലെ വിവിധ മുറകള്‍ പകര്‍ന്നുനല്‍കുന്നു. ഇതിനുപുറമെ നാടുനീളെ കളരി പ്രദര്‍ശനവും നടത്തുന്നു. ഏഴാം വയസ്സിലാണ് കളരിയിലത്തെിയത്. ഇപ്പോള്‍, ആറു മുതല്‍ 60 വയസ്സുവരെയുള്ളവര്‍ ഇവരുടെ കീഴില്‍ അഭ്യസിക്കുന്നു.

ഭര്‍ത്താവ് വിടപറഞ്ഞതോടെയാണ് കടത്തനാട് കളരി സംഘത്തിന്‍െറ ചുമതല ഏറ്റെടുത്തത്.  സഹായത്തിനായി ഭര്‍ത്താവിന്‍െറ ശിഷ്യന്മാരുണ്ട്. രാവിലെ ആറു മുതല്‍ എട്ടു വരെയുള്ള പരിശീലനത്തിനു മറ്റു ഗുരുക്കന്മാരോടൊപ്പം മീനാക്ഷിയമ്മയുണ്ടാകും. വൈകുന്നേരം അഞ്ചിനു തുടങ്ങുന്ന പരിശീലനം ചിലപ്പോള്‍ രാത്രി ഏറെ വൈകും. യുവാക്കളുമായി ഇവര്‍ പയറ്റി ജയിക്കുന്നതിന്‍െറ വിഡിയോ ബി.ബി.സി അടക്കമുള്ള മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു.

കുടുംബത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി 45 വര്‍ഷത്തോളം കളരിയില്‍നിന്ന് മാറിനിന്നു. ഒമ്പതു വര്‍ഷം മുമ്പാണ് വീണ്ടും കളരിയിലിറങ്ങിയത്. ഭര്‍ത്താവിനോടൊപ്പം നിഴല്‍പോലെയുണ്ടായിരുന്ന മീനാക്ഷിയമ്മ എല്ലാ കാര്യങ്ങളും യഥാസമയം ശ്രദ്ധിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്‍െറ നിര്‍ദേശം മടി കൂടാതെ സ്വീകരിക്കുകയായിരുന്നു.

മറ്റു കളരികളിലേതുപോലെ ഫീസ് വാങ്ങുന്ന രീതി കടത്തനാട് കളരി സംഘത്തിലില്ല. രാഘൂട്ടിഗുരുക്കളുടെ മേന്മയും നന്മയുമാണിത്. ഇത്, മുറുകെ പിടിച്ചു മീനാക്ഷിയമ്മയും ദക്ഷിണ മാത്രം വാങ്ങുന്നു. മക്കളായ സജീവ് കുമാര്‍, പ്രദീപ് കുമാര്‍, ചന്ദ്രപ്രഭ, റൂബി എന്നിവര്‍ കളരിപ്പയറ്റ് പരിശീലിച്ചവരാണ്.

Full ViewFull View
Tags:    
News Summary - meenakshi gurukkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.