???, ????? ???????, ?????? ???????

മീനച്ചിലാറ്റിൽ കാണാതായ മൂന്നാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

ഏറ്റുമാനൂര്‍: പാറമ്പുഴ മൈലപ്പിള്ളി കടവിലെ തൂക്കുപാലത്തിനു സമീപം കാണാതായ മൂന്നാമത്തെ വിദ്യാർഥിയുടെ മൃതദേഹവ ും കണ്ടെത്തി. പുതുപ്പള്ളി കൈതേപ്പാലം കാടമുറി കുന്നപ്പള്ളിയില്‍ കെ.കെ. പ്രസാദി​​​​​െൻറ മകന്‍ അശ്വിന്‍ കെ. പ്രസാ ദ് (18) ആണ് മരിച്ചത്.

ഇന്നലെ ചിങ്ങവനം കേളചന്ദ്രപറമ്പില്‍ കെ.സി. ചാക്കോയുടെ മകന്‍ കെ.സി. അലന്‍(18), മീനടം വട്ടകുന് ന് കൊടുവള്ളില്‍ കെ.സി. ജോയിയുടെ മകന്‍ ഷിബിന്‍ ജേക്കബ് (18) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. മൂവരും പുതുപ ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളജില്‍ പ്ലസ്​ ടു (ബയോമെട്രിക്‌സ്) വിദ്യാർഥികളാണ്​.

വെള്ളിയാഴ്ച ഉച്ചക്ക്​ 1.50 ഓടെയാ ണ്​ നാടിനെ നടുക്കിയ ദുരന്തം. പ്ലസ്​ ടു വിദ്യാർഥികളായ എട്ടംഗ സംഘം അവധി ആഘോഷിക്കാനായാണ്​ പൂവത്തുംമൂട്​ ചീനിക്ക ുഴി മൈലപ്പള്ളി കടവിലെ തൂക്കുപാലത്തില്‍ എത്തിയത്​. തൂക്കുപാലത്തിന് കീഴിലൂടെ നടന്നപ്പോള്‍ ശരീരത്ത് പുരണ്ട ചളി കഴുകിക്കളയാൻ ആറ്റില്‍ ഇറങ്ങിയതാണ് മൂവരുമെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. ആദ്യം അശ്വിനാണ്​ കാല്‍ വഴുതി വീ ണത്​. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടുപേരും വെള്ളത്തിൽ വീഴുകയായിരു​െന്നന്നും പറയുന്നു.

കോട ്ടയത്തുനി​ന്ന്​ എത്തിയ അഗ്‌നിരക്ഷസേനയുടെ മുങ്ങല്‍ വിദഗ്ധരും പൊലീസും നാട്ടുകാരും കൂടി നടത്തിയ തിരച്ചിലില്‍ കടവില്‍നിന്ന്​ അല്‍പം മാറി ഷിബിന്‍റെ മൃതദേഹം ആദ്യം കണ്ടെത്തി. അരമണിക്കൂറിനുശേഷം അലന്‍റെ മൃതദേഹവും കണ്ടെത്തി. മൂവർക്കും നീന്തൽ അറിയില്ലായിരു​െന്നന്ന്​ പറയുന്നു. ഇവർ മാത്രമാണ്​ വസ്​ത്രങ്ങൾ ഊരിവെച്ചശേഷം ആറ്റിൽ ഇറങ്ങിയത്​. തിരുവഞ്ചൂര്‍ സ്വദേശികളായ ശ്രീദേവ് പ്രസന്നന്‍, അക്ഷയ് ഷാജി, പാമ്പാടി സ്വദേശികളായ ജോയല്‍ സി. ഉണ്ണി, ടി.എസ്. രഞ്ജിത്, പാക്കില്‍ സ്വദേശി ശിവപ്രസാദ് എന്നിവർ കരക്ക്​ നിൽക്കുകയായിരുന്നു.

പ്രിയ സുഹൃത്തുക്കൾക്ക്​ വിട, കണ്ണീർക്കാഴ്​ചയായി ദേവിക

കോട്ടയം: ചേർത്തുപിടിച്ച നെഞ്ചകങ്ങളോ പെയ്​തിറങ്ങിയ വാക്കുകളോ ദേവികക്ക്​ ആശ്വസത്തുരുത്തായില്ല, ഒപ്പം നടന്നിരുന്ന മൂന്നുപേർ നിശ്ചലരായി കൺമുന്നിൽ നിരന്നതോടെ ദേവിക ആർത്തലച്ചു. ഇതുകണ്ട്​ അതുവരെ ​ധൈര്യം പകർന്ന്​ ചുറ്റുംകൂടിയിരുന്നവർക്കും നിയന്ത്രണംവിട്ടതോടെ കണ്ണീർപ്പുഴയായി സ്​കൂൾ മുറ്റം. മീനച്ചിലാറ്റിൽ മുങ്ങി മരിച്ച മൂന്നുവിദ്യാർഥികളുടെ മൃതദേഹം അവർ പഠിച്ചിരുന്ന പുതുപ്പള്ളി ഐ.എച്ച്​.ആർ.ഡി സ്​കൂൾ കാമ്പസിലെത്തിച്ചപ്പോഴായിരുന്ന കരളലിയിക്കും കാഴ്​ചകൾ.
പതിവുപോലെ വിദ്യാർഥിക്കൂട്ടങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും ശബ്​ദം തലകുമ്പിട്ടുനിന്നു. കലപില ശബ്​ദങ്ങൾക്കുപകരം കാമ്പസിൽ പൂർണനിശ്ശബ്​ദത. ഭിത്തിയിൽ ചാരി നിന്ന വിദ്യാർഥിക്കൂട്ടത്തി​​െൻറ കണ്ണുകൾ പലതും നനഞ്ഞിരുന്നു.

മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന്​ സുഹൃത്തുക്കളുടെ മൃതദേഹങ്ങളുമായി ആംബുലൻസ് പുറപ്പെട്ട വാർത്ത എത്തിയപ്പോൾ തന്നെ കൂട്ടക്കരച്ചിലുയർന്നു. പിന്നീട്​ അത്​ നേർത്ത്​ ഇല്ലാതായി. അധികം കഴിയുംമുമ്പ്​ ആംബുലൻസ്​ കാമ്പസിലേക്ക്​. ഇതോടെ കാത്തിരുന്ന കണ്ണുകളെല്ലാം നിറഞ്ഞു. മൃതദേഹങ്ങൾ പൊതുദർശനത്തിന് ക്രമീകരിച്ച പന്തലിലേക്ക്​ എടുത്തു​െവച്ചപ്പോൾ കൂട്ടക്കരച്ചിലുയർന്നു. ഇതിനിടെ സർവവും മറന്ന്​​​ ദേവിക പൊട്ടിക്കരഞ്ഞതോടെ കണ്ടുനിന്നവരുടെ കണ്ണുകളെല്ലാം നിറഞ്ഞൊഴുകി. കൂട്ടുകാർക്കൊപ്പമുള്ള ഓരോ നിമിഷവും എണ്ണിപ്പറഞ്ഞായിരുന്നു ദേവിക ആർത്തലച്ചത്​.

മൈലപ്പള്ളിക്കടവിലെത്തിയ എട്ടംഗ സംഘത്തി​​െൻറ അടുത്ത കൂട്ടുകാരിയായിരുന്നു ദേവിക. ഇവർ വിനോദയാത്ര പോകുന്നില്ലെന്ന് തീരുമാനിച്ചപ്പോൾ നൽകിയ പണം ദേവികയും തിരികെ വാങ്ങിയിരുന്നു. മരണത്തിന് തൊട്ടുമുമ്പ്​ ദേവികയെ ഫോണിൽ വാട്സ്ആപ് വിഡിയോ കാൾ വിളിച്ച വിദ്യാർഥി സംഘം മൈലപ്പള്ളിക്കടവിലെ പ്രകൃതിഭംഗി കാട്ടിക്കൊടുത്തിരുന്നു. ഈ സംഭവം കഴിഞ്ഞ് ദേവിക കേൾക്കുന്നത് കൂട്ടുകാരുടെ മരണവാർത്തയായിരുന്നു. സഹപാഠികളും അധ്യാപകരും ചേർന്ന് ദേവികയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. സഹപാഠികൾ മരിച്ചതറിഞ്ഞ്​ സ്​കൂളിൽനിന്ന്​ മൈസൂരിലേക്ക്​ വിനോദയാത്രപോയ സംഘവും മടങ്ങിയെത്തിയിരുന്നു. അധ്യാപകരും മരണസമയത്ത്​ ഒപ്പമുണ്ടായിരുന്നവരും പ്രിയകൂട്ടുകാർക്ക്​ അന്ത്യയാത്രമൊഴിയേകി.

​െവള്ളിയാഴ്​ച ഉച്ചക്കാണ്​ പുതുപ്പള്ളി ഐ.എച്ച്.ആർ.ഡിയിലെ പ്ലസ് ​ടു വിദ്യാർഥികളായ എട്ടംഗ സംഘത്തിലെ കെ.സി. അലന്‍, ഷിബിന്‍ ജേക്കബ്, അശ്വിന്‍ കെ. പ്രസാദ്​ എന്നിവരെ മീനച്ചിലാറ്റിലെ മൈലപ്പള്ളിക്കടവിൽ കാണാതായത്​. കെ.സി. അലന്‍, ഷിബിന്‍ ജേക്കബ് എന്നിവരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്​ച വൈകീട്ടും അശ്വി​േൻറത്​ ശനിയാഴ്​ച രാവിലെയുമാണ്​ കണ്ടെത്തിയത്​. മൃതദേഹങ്ങളെല്ലാം പോസ്​റ്റ്​മോർട്ടം നടത്തിയശേഷം ഉച്ചയോടെയാണ്​ സ്​കൂളി​േലക്ക് ​എത്തിച്ചത്​. പൊതുദർശനത്തിനുശേഷം മൂന്ന് ആംബുലൻസുകളിലായി മൃതദേഹം അതത്​ വീടുകളിലേക്ക്​ കൊണ്ടുപോയി. തുടർന്ന്​ അശ്വി​​െൻറ മൃതദേഹം മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ സംസ്‌കരിച്ചു. ഷിബി​​െൻറയും അല​​െൻറയും മൃതദേഹങ്ങൾ ഞായറാഴ്​ച സംസ്​കരിക്കും.


Tags:    
News Summary - Meenachilar students drowned-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.