കോഴിക്കോട്: നിപ പ്രതിരോധിക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്ന മരുന്ന് റിബവൈറിൻ മെഡിക്കൽ കോളജിെലത്തിച്ചു. കെ.എം.എസ്.സി.എൽ വഴിയാണ് 10,000 ഗുളികകൾ എത്തിച്ചത്. എന്നാൽ മരുന്നിന് പാർശ്വഫലങ്ങളുള്ളതിനാൽ ട്രയൽ നടത്തിയ ശേഷം മാത്രമേ രോഗികൾക്ക് നൽകൂവെന്ന് അധികൃതർ അറിയിച്ചു.
വൈറസിനെതിരെ പ്രവർത്തിക്കുന്ന റിബവൈറിൻ ഹെപ്പറ്റൈറ്റിസ് സിയെയും വൈറൽ ഹെമറേജിക് ഫീവറിനെയും പ്രതിരോധിക്കാൻ വേണ്ടിയാണ് സാധാരണ ഉപയോഗിക്കുന്നത്.
നിപ വെറസ് ബാധിച്ച് നിരവധി പേർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയ സാഹചര്യത്തിലാണ് ആശുപത്രിയിലേക്ക് മരുന്നെത്തിച്ചത്. അതേസമയം, രോഗം ബാധിക്കുന്നത് വവ്വാലിൽ നിന്നാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൂസയുെട വീട്ടിലെ കിണറ്റിലുണ്ടായിരുന്ന വവ്വാലുകൾ ക്ഷുദ്രജീവികളെ ഭക്ഷിക്കുന്നവയാണെന്നും പഴങ്ങൾ കഴിക്കുന്ന വവ്വാലുകളാണ് രോഗം പരത്തുകയെന്നും കേന്ദ്ര സംഘം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.