സ്​പെഷ്യാലിറ്റി മരുന്നുകൾക്ക്​ ക്ഷാമം; ലോക്​ഡൗൺ കാലത്തും ചെക്കിന്​ നിർബന്ധംപിടിച്ച്​ കമ്പനികൾ

കാസർകോട്​: സ്​പെഷ്യാലിറ്റി മരുന്നുകൾക്ക്​ ക്ഷാമം നിലനിൽക്കേ ലോക്​ഡൗൺ കാലത്തും ഒാർഡറുകൾക്ക്​ ചെക്ക്​ ​ചേ ാദിച്ച്​ മരുന്നു കമ്പനികൾ. കൊറിയർ സർവീസില്ലാത്തതിനാൽ​ ചെക്ക്​ എത്തിച്ച്​ നൽകാനാവുന്നില്ലെന്ന്​ ഏജൻസികൾ പറ യുന്നു.

ചെക്കില്ലാതെ ബിൽ ചെയ്യാനാവില്ലെന്ന്​ അവശ്യ സർവിസി​​െൻറ കാര്യത്തിലും നിർബന്ധംപിടിക്കുന്ന ചില കമ ്പനികളുണ്ടെന്ന്​ ഒാൾ കേരള കെമിസ്​റ്റ്​സ്​ ആൻഡ്​ ഡ്രഗിസ്​റ്റ്​സ്​ അസോസിയേഷൻ (എ.കെ.സി.ഡി.എ) സംസ്​ഥാന പ്രസിഡൻറ്​ എ.എൻ. മോഹനൻ ‘മാധ്യമ’ത്തോടു പറഞ്ഞു. സംസ്​ഥാനത്ത്​ സ്​പെഷ്യാലിറ്റി മരുന്നുകൾക്ക്​ ക്ഷാമമുണ്ട്​. വിമാന-കൊറിയർ സേവനങ്ങളുടെ അപര്യാപ്​തത കാരണമാണ്​ ക്ഷാമമുണ്ടാകുന്ന​ത്​. സനോഫി എന്ന അന്താരാഷ്​ട്ര കമ്പനിയുടേതുൾപ്പെടെ നേരത്തെ ഇന്ത്യയിൽ ഇറക്കുമതി ചെയ്​തിരുന്ന മരുന്നുകളും തീരെ ലഭ്യമല്ലാത്ത സ്​ഥിതിയുണ്ട്​.

ലോക്​ഡൗൺ കാരണം ആളുകൾ ഡോക്​ടറെ കാണാത്തതിനാൽ ജീവൻരക്ഷ മരുന്നുകൾക്ക്​ ക്ഷാമമില്ല. വേദനസംഹാരി മരുന്നുകൾക്കും വിൽപന കുറവാണ്​. ഹൃദ്രോഗം, രക്​തസമ്മർദം, കൊളസ്​ട്രോൾ ഉൾപ്പെടെ സ്​ഥിരം കഴിക്കുന്ന മരുന്നുകൾക്കാണ്​ ആവശ്യക്കാരുള്ളത്​.

ഗുജറാത്ത്​, ചണ്ഡീഗഡ്​, ചെന്നൈ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും എറണാകുളത്തെ കോസ്​റ്റ്​ ആൻഡ്​ ഫ്രൈറ്റ്​ സേവനം നടത്തുന്ന കൊറിയർ കേന്ദ്രങ്ങളിലാണ്​ മരുന്നെത്തുക. എന്നാൽ, എറണാകുളത്തുനിന്ന്​ മലബാർ ജില്ലകളിലെ വിതരണക്കാരി​േലക്ക്​ മരുന്ന്​ എത്തുന്നത്​ വളരെ വൈകിയാണെന്ന്​ വിതരണക്കാർ പറയുന്നു.

മരുന്നു വിതരണത്തിന്​ കൊറിയർ സംവിധാനങ്ങൾക്ക്​ പ്രത്യേകാനുമതി നൽകിയാൽ ഇൗ ബുദ്ധിമുട്ട്​ പരിഹരിക്കാമെന്നാണ് വിതരണക്കാരുടെ പക്ഷം.

Tags:    
News Summary - medicine lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.