കൊച്ചി: ഗൾഫ് രാഷ്ട്രങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് മരുന്നും ഉപകരണങ്ങളുമാ യി മെഡിക്കൽ സംഘത്തെ അയക്കണമെന്ന ആവശ്യവും ൈഹകോടതിയിൽ. ഗൾഫിലെ സാഹചര്യം പരിഗണി ച്ച് നടപടിക്ക് നിർദേശിക്കണമെന്നാവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി എ.ഇ. അബ്ദുൽ കലാം നൽകിയ ഹരജി കോടതി വെള്ളിയാഴ്ച പരിഗണിച്ചെങ്കിലും ആവശ്യം പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.
നയതന്ത്ര തലത്തിൽ തീരുമാനമെടുക്കാൻ നിർദേശിച്ച ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ടി.ആർ. രവി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്, യു.എ.ഇയിൽനിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കണമെന്ന ഹരജിക്കൊപ്പം ഏപ്രിൽ 21ന് പരിഗണിക്കാൻ മാറ്റി.
സുപ്രീംകോടതിയിൽ സമാന ഹരജികൾ 20ന് പരിഗണനക്കെത്തുന്ന സാഹചര്യത്തിലാണ് ഹൈകോടതി 21ന് പരിഗണിക്കുന്നത്. വിദേശത്ത് കുടുങ്ങിയ പ്രവാസികളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ ഓൺലൈൻ പോർട്ടൽ ആരംഭിക്കണമെന്ന ആവശ്യം നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നായിരുന്നു കേന്ദ്രസർക്കാർ മറുപടി. പോർട്ടൽ ആരംഭിച്ചാൽ അത്യാവശ്യക്കാരല്ലാത്തവരും അപേക്ഷകരായി എത്തുമെന്ന ആശങ്ക കേന്ദ്രം ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.