ക്ലാസുകൾ മുടങ്ങുന്നതിൽ പ്രതിഷേധവുമായി മെഡിക്കൽ വിദ്യാർഥികൾ

ക​ള​മ​ശ്ശേ​രി: കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി മാ​റ്റി​യ​തോ​ടെ ക​ള​മ​ശ്ശേ​രി ഗ​വ: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​ത്തു മാ​സ​മാ​യി അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടേ​തു​ൾ​പ്പെ​ടെ പ​ഠ​നം അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​യ​താ​യി വി​ദ്യാ​ർ​ഥി​ക​ൾ.

ക്ലി​നി​ക്ക​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന ദി​വ​സം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ക്ലാ​സ് മു​റി​ക​ൾ അ​നു​വ​ദി​ച്ചു ന​ൽ​കാ​ൻ പോ​ലും അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ട്ടി​ല്ല. ക്ലാ​സി​നാ​യി സ​ജ്ജീ​ക​രി​ച്ച മു​റി ന​ഴ്സി​ങ്​ സൂ​പ്ര​ണ്ടി​െൻറ ഓ​ഫി​സി​നാ​യി വി​ട്ടു കൊ​ടു​ത്ത​തി​നാ​ൽ ക്ലാ​സ്​ ന​ട​ത്താ​നാ​കു​ന്നി​ല്ലെ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

ക്ലാ​സ്​ തു​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ മ​ണി​ക്കൂ​റു​ക​ളോ​ളം പ്രി​ൻ​സി​പ്പ​ൽ കാ​ത്തു നി​ർ​ത്തി​യ​താ​യും നേ​രി​ൽ കാ​ണാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

വ്യാ​ഴാ​ഴ്ച അ​ഡ്മി​നി​സ്ട്രേ​റ്റ് ഓ​ഫി​സി​ന് മു​ന്നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു. 

Tags:    
News Summary - Medical students protest the suspension of classes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.