കോഴിക്കോട്: ഹൃേദ്രാഗികൾക്കും അസ്ഥിരോഗ ചികിത്സക്കുമടക്കം വ്യാപകമായി പ്രചാരത്തിലുള്ള 19 മെഡിക്കൽ ഉപകരണങ്ങളെ വിലനിയന്ത്രണത്തിൽ െകാണ്ടുവരാനുള്ള നീക്കം പാളുന്നു. ദേശീയ ഒൗഷധ വിലനിയന്ത്രണ സമിതി ചില ഇളവുകൾ വരുത്തി പുതിയ വിവരശേഖരണത്തിന് ഒരുങ്ങുകയാണ്. ഇതിനായുള്ള ഫോറം നിർമാതാക്കൾക്ക് കഴിഞ്ഞ ദിവസം മുതൽ ലഭ്യമാക്കി തുടങ്ങി.
ഉപകരണങ്ങളുടെ വിലവിവരങ്ങൾ സമർപ്പിക്കണെമന്ന പല നിർദേശങ്ങളും നിർമാതാക്കൾ രണ്ടരവർഷത്തോളമായി അവഗണിക്കുകയായിരുന്നു. ഫാക്ടറിയിൽ നിർമാണം കഴിഞ്ഞ ഉടനുള്ള വില (എക്സ് ഫാക്ടറി വില) ഉൾപ്പെടെ വിവരങ്ങൾ നിശ്ചിത ഫോറത്തിൽ സമർപ്പിക്കണമെന്ന നിർദേശം പല നിർമാതാക്കളും െചവിക്കൊണ്ടിരുന്നില്ല. ആറു വട്ടം ഒാർമപ്പെടുത്തൽ നോട്ടീസയച്ചിട്ടും ഫലമുണ്ടായില്ല. 25 കമ്പനികളിൽനിന്നാണ് അന്ന് വിവരം തേടാനൊരുങ്ങിയത്. ആറ് കമ്പനികൾ മാത്രമാണ് പൂർണമായ വിവരങ്ങൾ നൽകിയത്. രണ്ട് കമ്പനികൾ ഫോറം ഭാഗികമായി പൂരിപ്പിച്ചു അയച്ചു.
തുടർന്നാണ് ഒൗഷധ വിലനിയന്ത്രണ സമിതി പലവട്ടം നിർമാതാക്കളുമായി ചർച്ച നടത്തിയത്. ഇവയെ വിലനിയന്ത്രണത്തിൽ െകാണ്ടുവരാനാവില്ലെന്ന നിലപാടിലായിരുന്നു നിർമാതാക്കൾ. വില കുറയുേമ്പാൾ ഗുണനിലവാരം കുറയുെമന്ന പതിവ് ന്യായമാണ് നിർമാതാക്കളുടേത്. തുടർന്നാണ് പുതിയ ഫോറത്തിൽ വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചത്. ഇൗ വിവരഫോറത്തിൽ മൊത്ത വിതരണക്കാർക്ക് ഉപകരണങ്ങൾ കൊടുക്കുന്ന വിലയടക്കമുള്ള കാര്യങ്ങളാണ് എഴുതേണ്ടത്. ഇൗ മാസം 31നകമാണ് വിവരം സമർപ്പിക്കേണ്ടത്.
കൃത്രിമ ഹൃദയവാൽവുകൾ, അസ്ഥിപൊട്ടുന്നവർക്ക് ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന സ്റ്റീൽ കമ്പികൾ, ഇത്തരം ശസ്ത്രക്രിയകളിൽ ഉള്ളിൽ ഉറപ്പിക്കാനുപയോഗിക്കുന്ന ബോൺ സിമൻറ്, രക്തം വലിച്ചെടുക്കാനും മൂത്രം പുറത്തേക്ക് എടുക്കാനുമുള്ള കത്തീറ്ററുകൾ, ശസ്ത്രക്രിയ സമയത്തുപയോഗിക്കുന്ന വസ്ത്രങ്ങൾ, രക്തം പരിശോധിക്കാനുള്ള ദ്രാവകം, കണ്ണ് ചികിത്സക്കുള്ള ഇൻട്രാ ഒകുലർ െലൻസുകൾ തുടങ്ങി പ്ലാസ്റ്ററുകൾ വരെയുളള മെഡിക്കൽ ഉപകരണങ്ങളെയാണ് വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നത്. 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടും 1945ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് റൂളും അനുസരിച്ചാണ് വില നിയന്ത്രിക്കാനുദ്ദേശിച്ചത്. കൊള്ളവിലയാണ് ഇവക്ക് ഇൗടാക്കുന്നെതന്ന് വ്യാപകമായി ആക്ഷേപമുണ്ട്. ഡോക്ടർമാർക്കടക്കം വൻതുക കമീഷൻ നൽകിയാണ് ഇത്തരം അത്യാവശ്യ ഉപകരണങ്ങൾ രോഗികൾക്ക് വിൽക്കുന്നതെന്നും പരാതിയുണ്ട്.
പട്ടികയിൽപ്പെടാത്ത മരുന്നുകളുടെ പരമാവധി ചില്ലറ വില വർധിപ്പിക്കുേമ്പാൾ ഒരു വർഷം മുമ്പുള്ളതിെൻറ പത്ത് ശതമാനേത്തക്കാൾ കൂടരുതെന്നും വിലനിയന്ത്രണ സമിതി വീണ്ടും നിർദേശം നൽകി. അഥവാ വർധിക്കുകയാണെങ്കിൽ പിന്നീടുള്ള ഒരു വർഷത്തെ വർധനവിൽ ക്രമീകരണം നടത്തണമെന്ന ഒൗഷധ വിലനിയന്ത്രണവുമായി ബന്ധപ്പെട്ട 2013ലെ ഉത്തരവും സമിതി ഒാർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.