വിവാഹ വാഗ്ദാനം നൽകി പീഡനം: മെഡിക്കൽ കോളജ്​ പ്രഫസർ അറസ്​റ്റിൽ

ചെറുതോണി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം പ്രഫസറെ ഇടുക്കി പൊലീസ് അറസ്റ്റ്​ ചെയ്തു. തിരുവനന്തപുരം തൈക്കാട് മാട്ടുക്കട സ്വദേശി രഞ്ജിത് സാനു വാട്​സൺ ആണ് അറസ്​റ്റിലായത്​.

ഹൈകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ്​ രഞ്ജിത് ഇടുക്കി സ്റ്റേഷനിൽ ഹാജരായത്​. അറസ്റ്റിനുശേഷം ജാമ്യത്തിൽ വിട്ടയച്ചു.

2023ൽ ഇടുക്കി മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നൽകി ഒരുമിച്ച് താമസിച്ച സമയത്ത് പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പിന്നീട് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോയ രഞ്ജിത്, ഇവർ വിളിച്ചാൽ ഫോൺ എടുക്കാതെയായി.

യുവതി അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് വിവാഹിതനാണെന്ന് മനസ്സിലായത്. തുടർന്ന്, തിരുവനന്തപുരത്ത് പൊലീസിൽ നൽകിയ പരാതി ഇടുക്കി സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. 

Tags:    
News Summary - Medical college professor arrested for molesting woman with promise of marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.