Posted On
date_range Updated On
date_range മെഡിക്കൽ കോളജ് ഡോക്ടർമാർ സൂചന സമരത്തിൽ; ഒ.പി ബഹിഷ്കരിക്കും
തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടുള്ള സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ അധ ്യാപകരുടെ സൂചന പണിമുടക്ക് തുടങ്ങി. മെഡിക്കൽ കോളജിലെ ഡോക്ടർമാർ രാവിലെ എട്ട് മുതൽ 10 വരെ ഒ.പി ബഹിഷ്കരിച്ചാണ് സമരം. അത്യാഹിത വിഭാഗം, ഐ.സി.യു, ലേബർ റൂം, അത്യാഹിത ശസ്ത്രക്രിയകൾ തുടങ്ങിയവ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിന് മുന്നിലും വിവിധ സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ ഓഫിസിന് മുന്നിലും ഡോക്ടർമാർ ധർണ നടത്തും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഈ മാസം 27 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് സംഘടന നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.