തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സ്വാശ്രയ മെഡിക്കൽ, ഡെൻറൽ കോളജുകളിലെയും വിദ്യാർഥി പ്രവേശനം സർക്കാറിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി ഒാർഡിനൻസ്. പ്രത്യേക മന്ത്രിസഭാ യോഗം അംഗീകരിച്ച ഒാർഡിനൻസിൽ ഗവർണർ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിൽ വന്നു. മെഡിക്കൽ, ഡെൻറൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഈ വര്‍ഷം മുതല്‍ ‘നീറ്റ്’ റാങ്ക് നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിയമം കൊണ്ടുവന്നത്. മെഡിക്കല്‍ പ്രവേശനം ഇനി പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും.
സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി പ്രവേശനം, ഫീസ്, പിന്നാക്ക, പട്ടികജാതി--വര്‍ഗ വിഭാഗക്കാര്‍ക്കുള്ള സംവരണം, എന്നിവ നിയന്ത്രിക്കുന്നതിനാണ് കേരള മെഡിക്കല്‍ എജുക്കേഷന്‍ (െറഗുലേഷന്‍ ആൻഡ് കണ്‍ട്രോള്‍ ഓഫ് അഡ്മിഷന്‍ ടു പ്രൈവറ്റ് മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂഷന്‍സ്) ബില്‍ 2017 ഓര്‍ഡിനന്‍സായി ഇറക്കിയത്. ദാരിദ്ര്യരേഖക്ക് താഴെവരുന്ന ചുരുങ്ങിയത് 20 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ഫീസ് സബ്സിഡി മനേജ്മെൻറ് നല്‍കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ സീറ്റിലേതിന് തുല്യമായ ഫീസിന് വിദ്യാര്‍ഥിക്ക് പഠിക്കാന്‍ കഴിയും വിധം സബ്സിഡി നല്‍കണമെന്നാണ് നിര്‍ദേശം.
സുപ്രീംകോടതിയില്‍നിന്നോ ഹൈകോടതിയില്‍നിന്നോ വിരമിച്ച ജഡ്ജി ചെയര്‍മാനായി അഡ്മിഷന്‍ ആൻഡ് ഫീ െറഗുലേറ്ററി കമ്മിറ്റി രൂപവത്കരിക്കും. ഇതിൽ സര്‍ക്കാറിെൻറയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും പ്രതിനിധികള്‍ ഉണ്ടാവും. സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഫീസ് നിശ്ചയിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. സ്വകാര്യ മാനേജ്മെൻറുകളുമായി കരാറില്‍ ഏര്‍പ്പെടാനും അധികാരമുണ്ട്. വിദ്യാര്‍ഥിയുടെ കോഴ്സ് കഴിയുംവരെ നിശ്ചയിക്കുന്ന ഫീസ് ബാധകമായിരിക്കും.
ഒരു അക്കാദമിക് വര്‍ഷം ആ വര്‍ഷത്തേക്കുള്ള ഫീസ് മാത്രമേ ഈടാക്കാവൂ. കൂടുതല്‍ ഈടാക്കുന്നത് തലവരിപ്പണമായി കണക്കാക്കി നടപടിയെടുക്കും. പ്രവേശനം, ഫീസ് എന്നീ കാര്യങ്ങളില്‍ പരാതിയുണ്ടായാല്‍ അന്വേഷണം നടത്തുന്നതിന് കമ്മിറ്റിക്ക് സിവില്‍ കോടതിയുടെ അധികാരം നല്‍കിയിട്ടുണ്ട്. നിയമം ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ 10 ലക്ഷം വരെ പിഴ ചുമത്താം. പ്രവേശനം അസാധുവാക്കുകയും ചെയ്യാം. ഒാർഡിനൻസ് പ്രകാരം നിലവിെല ഫീ െറഗുലേറ്ററി കമ്മിറ്റിക്കുതന്നെ തുടരാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോളജുകളിലെ ഫീസ് ഘടന നിശ്ചയിക്കാനുള്ള അധികാരം ഫീ െറഗുലേറ്ററി കമ്മിറ്റിക്കായിരിക്കുമെന്നുംഅദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.