Posted On
date_range Updated On
date_range ഹോട്ടൽ മുറിയിലെ പരിശോധന: തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള മാധ്യമ വാര്‍ത്ത വസ്തുതാവിരുദ്ധം -പാലക്കാട് കലക്ടര്‍
പാലക്കാട്: നവംബര്‍ ആറിന് ഹോട്ടല്‍ റൂമിലെ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള മാധ്യമ വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്.ചിത്ര അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയോ ജില്ലാ കലക്ടര്‍ രേഖാ മൂലം റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല.
വിഷയവുമായി ബന്ധപ്പെട്ട പരാതി അന്വേഷണത്തിനും റിപ്പോര്‍ട്ടിനുമായി പൊലീസിന് കൈമാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.