Posted On
date_range Updated On
date_range മാധ്യമ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന നിലപാട് തിരുത്തണം –മന്ത്രി ശശീന്ദ്രന്‍
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകരെ ഹൈകോടതിയില്‍ തടഞ്ഞത് വേദനാജനകമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഗെസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിക്ക് അന്തസ്സും മാന്യതയുമുണ്ട്. ഇത്തരം ഏറ്റുമുട്ടലുകള്‍ ഒഴിവാക്കണം. അഭിഭാഷകരും കോടതിയും മാധ്യമ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന നിലപാട് തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. യു.ഡി.എഫിലെ ചില ഘടകകക്ഷികളും എല്‍.ഡി.എഫിന്‍െറ ഭാഗമാകുന്നതിന് താല്‍പര്യപ്പെടുന്നതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.