മാധ്യമ വേട്ട : ഇരകൾക്കും ചിലത് പറയാനുണ്ട് ' സംവാദം ചൊവ്വാഴ്ച കോഴിക്കോട്ട്

കോഴിക്കോട് : കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങളുടെ മാധ്യമ വേട്ടക്ക് ഇരയാവുകയും വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ കേസിൽ പ്രതി ചേർക്കപ്പെടുകയും ചെയ്ത മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി എം.എൻ വിജയൻ സാംസ്കാരിക കേന്ദ്രം നടത്തുന്ന സംവാദം 18 ന് വൈകീട്ട് നാലിന് കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കും.

'മാധ്യമ വേട്ട : ഇരകൾക്കും ചിലത് പറയാനുണ്ട്' എന്ന സംവാദം കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. വാർത്താ റിപ്പോർട്ടിങ്ങിനിടെ യു.പിയിൽ അറസ്റ്റു ചെയ്യപ്പെട്ട മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് കാപ്പൻ, മാധ്യമ പ്രവർത്തകരായ പി.പി. ശശീന്ദ്രൻ (മാതൃഭൂമി), സി.ദാവൂദ് (മീഡിയ വൺ ), അഖില നന്ദകുമാർ (ചീഫ് റിപ്പോർട്ടർ, ഏഷ്യാനെറ്റ്) , അഞ്ജന ശശി (കെ.യു.ഡബ്ല്യു.ജെ), പ്രമീള ഗോവിന്ദ്, കെ.പി വിജയകുമാർ (സീനിയർ ജേർണലിസ്റ്റ് ഫോറം), മുതിർന്ന മാധ്യമ പ്രവർത്തകരായ സിദ്ധാർഥൻ പരുത്തിക്കാട്, കെ.എസ് ഹരിഹരൻ എന്നിവർ പങ്കെടുക്കും. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി ചെക്കുട്ടി മോഡറേറ്ററായിരിക്കും.

Tags:    
News Summary - Media hounding: Victims also have something to say' Debate on Tuesday, Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.