‘അമ്മായിയമ്മ സിൻഡ്രോം’ വേണ്ട: മെ​ഡി​. വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന: ക​മീ​ഷ​നെ നി​യോ​ഗി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി

കൊ​ച്ചി: ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കി​ന്‍റെ പേ​രി​ൽ സം​സ്​​ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ന​ട​ക്കു​ന്ന മോ​ശം പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ക​മീ​ഷ​നെ നി​യോ​ഗി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. കു​ട്ടി​ക​ളു​ടെ ഭാ​വി ത​ക​ർ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി തു​ട​രു​ക​യാ​ണ്.

പ​ണ്ട്​ ത​നി​ക്ക്​ നേ​രി​ടേ​ണ്ടി വ​ന്ന പീ​ഡ​നം ത​ന്‍റെ മു​ന്നി​ലെ​ത്തു​ന്ന കു​ട്ടി​ക​ളി​ൽ പ്ര​യോ​ഗി​ക്കാ​മെ​ന്ന ‘അ​മ്മാ​യി​യ​മ്മ സി​ൻ​ഡ്രോം’ അ​ധ്യാ​പ​ക​രെ​യും കോ​ള​ജ്​ അ​ധി​കൃ​ത​രെ​യും ബാ​ധി​ച്ചെ​ന്ന്​​ വേ​ണം ക​രു​താ​ൻ. വി​ഷ​യം പ​ഠി​ച്ച്​ പ​രി​ഹാ​ര​മ​ട​ക്കം നി​ർ​ദേ​ശി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ ക​മീ​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ കോ​ട​തി വാ​ക്കാ​ൽ നി​ർ​ദേ​ശം ന​ൽ​കി. അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​യാ​യ അ​ധ്യാ​പ​ക​ൻ ഡോ. ​എം.​കെ. റാ​മി​ന്‍റെ മു​ന്‍കൂ​ര്‍ ജാ​മ്യ ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം.

ത​ന്‍റെ ഭാ​ഗ​ത്ത്​ തെ​റ്റി​ല്ലെ​ന്ന വാ​ദ​മാ​ണ്​ റാ​മി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ഉ​ന്ന​യി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ ഫോ​ൺ പി​ടി​ച്ചു​വെ​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ നി​തി​ൻ ആ​ത്​​മ​ഹ​ത്യ ചെ​യ്ത​ത്. താ​ൻ അ​ച്ച​ട​ക്ക​ത്തി​ൽ ക​ണി​ശ​ത പാ​ലി​ക്കു​ന്ന​ത്​ കൊ​ണ്ടാ​ണ്​ കു​ട്ടി​ക​ൾ​ക്ക്​ ഇ​ഷ്​​ട​മി​ല്ലാ​ത്ത​ത്. മാ​ധ്യ​മ വി​ചാ​ര​ണ കോ​ട​തി​യു​ടെ നി​ല​പാ​ടി​നെ ബാ​ധി​ക്ക​രു​ത്. വ​സ്​​തു​ത​ക​ൾ പ​രി​ശോ​ധി​ച്ച്​ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഹ​ര​ജി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, അ​ധ്യാ​പ​ക​നെ​തി​രെ മൊ​ഴി​യും മ​റ്റ്​ തെ​ളി​വു​ക​ളു​മു​ണ്ടെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. ഈ ​ഘ​ട്ട​ത്തി​ലാ​ണ്​ ക​മീ​ഷ​നെ വെ​ക്ക​ണ​മെ​ന്ന്​ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

തു​ട​ർ​ന്ന്​ നി​തി​ന്‍റെ പി​താ​വി​നോ​ട്​ പ്ര​ത്യേ​കം അ​ഭി​ഭാ​ഷ​ക​നെ വെ​ക്കു​ന്നു​ണ്ടോ​യെ​ന്ന്​ കോ​ട​തി ആ​രാ​ഞ്ഞു. ​അ​ഭി​ഭാ​ഷ​ക​നെ വെ​ക്ക​ണ​മെ​ന്ന്​ പി​താ​വ്​ മ​റു​പ​ടി ന​ൽ​കി. ഇ​തി​ന്​ സ​മ​യം അ​നു​വ​ദി​ച്ച കോ​ട​തി ഹ​ര​ജി വീ​ണ്ടും തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Tags:    
News Summary - No need for 'mother-in-law syndrome': Medic. High Court says commission should be appointed on students' neglect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.