10 ലക്ഷത്തിന്‍റെ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

പാറശ്ശാല: കേരളത്തിലേക്ക് ബസ് മാര്‍ഗ്ഗം കടത്തികൊണ്ട് വന്ന 10 ലക്ഷത്തിന്റെ മാരക മയക്കുമരുന്നുമായി യുവാവ് എക്‌സൈസ് പിടിയിലായി. ആറ്റിങ്ങല്‍ ആലംക്കോട് വഞ്ചിയൂര്‍ പുല്ലുത്തോട്ടം യവനിക വീട്ടില്‍ ഷാന്‍ (23)നെയാണ് എം.ഡി.എം.എയുമായി പിടികൂടിയത്.

ബംഗളൂരുവിൽ നിന്നും കടത്തികൊണ്ട് വരുന്ന മയക്കുമരുന്ന് സ്‌കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തുന്ന പ്രധാന പ്രതിയാണ് ഷാന്‍. യുവാവിനെ ലഹരി മരുന്ന് കച്ചവടത്തിന് സാമ്പത്തികമായി സഹായിച്ച വര്‍ക്കല മരക്കടമുക്ക് സ്വദേശിയായ യുവാവിനായുള്ള തിരച്ചില്‍ എക്‌സൈസ് ആരംഭിച്ചു.

രാവിലെ ഏഴരക്ക് ബംഗളൂരുവിൽ നിന്നും കൊല്ലത്തേയ്ക്കു വരുകയായിരുന്ന ബസില്‍ യാത്രക്കാരനായിരുന്ന ഷാൻ ബാഗിലെ പഴയ തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തികൊണ്ട് വരുകയായിരുന്നു 75 ഗ്രാം എം.ഡി.എം.എ.  നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ പഴയ ചെക്ക്‌പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധയിലാണ് ഇത് പിടികൂടിയത്. ഇത് വിപണിയില്‍ 10 ലക്ഷം രൂപയോളം വിലവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags:    
News Summary - MDMA worth 10 lakh seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.