എക്സൈസ് വാഹനം കണ്ടതും ഓടിരക്ഷപ്പെട്ടു; കൊണ്ടോട്ടിയിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽനിന്ന് എം.ഡി.എം.എ പിടികൂടി

കൊണ്ടോട്ടി: കോളജിലെ ഓണാഘോഷത്തിനിടെ കൊണ്ടോട്ടിയിൽ വിദ്യാർഥികളിൽനിന്ന് എം.ഡി.എം.എ പിടികൂടി. ഓണം പ്രമാണിച്ച് മലപ്പുറം എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് ശക്തമാക്കിയ പരിശോധനയിലാണ് വിദ്യാർഥികളുടെ കാറിൽനിന്ന് മെത്താഫിറ്റമിൻ പിടികൂടിയത്.

എക്സൈസ് വകുപ്പിന്റെ വാഹനം കണ്ടതും വിദ്യാർഥികൾ കാറിൽനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സി.സിടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കണ്ടാലറിയാവുന്ന മൂന്ന് വിദ്യാർഥികളെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചു. കാർ എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോളജ് ഗ്രൗണ്ടിന് സമീപം സംശയാസ്പദമായ രീതിയിൽ നിർത്തിയിട്ടിരുന്ന കാറിന് അടുത്തേക്ക് എക്‌സൈസ് വാഹനമെത്തിയപ്പോൾ കാറിലുണ്ടായിരുന്ന വിദ്യാർഥികൾ ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് എക്‌സൈസ് സംഘം കാറിൽ നടത്തിയ വിശദമായ പരിശോധനയിലാണ് മാരക രാസലഹരി കണ്ടെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കെതിരെ അന്വേഷണം ഊർജിതമാക്കിയതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, ഓണക്കാലമായതിനാൽ ഓപറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ 74 പേര്‍ കൂടി അറസ്റ്റിലായി. ആകെ 9280 കേസുകൾ രജിസ്റ്റർ ചെയ്തു. ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി ഉയർന്നിട്ടുണ്ട്.

Tags:    
News Summary - MDMA Seized from Students During Onam Celebrations in Kondotty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.